ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകൾ ഭേദഗതി ചെയ്ത ജൻവിശ്വാസ് ഭേദഗതി നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽവന്നു. ലഘുനിയമലംഘനങ്ങൾ ക്രിമിനൽക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാർലമെന്റ് ഭേദഗതികള്‍ പാസാക്കിയത്. ഭേദഗതി ബിൽ ഓഗസ്റ്റിൽ കേന്ദ്രം വിജ്ഞാപനം ചെയ്തിരുന്നു. തടവുശിക്ഷയും പിഴയും പരമാവധി ഒഴിവാക്കി, ഫൈൻ ചുമത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിയമം നിർദേശിക്കുന്നു. നിയമലംഘനങ്ങളുടെ തോതുകളുടെ അടിസ്ഥാനത്തിൽ പെനൽറ്റികളെ ക്രമപ്പെടുത്തണമെന്നും ബില്ലിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്ട്, 1948ലെ ഫാർമസി ആക്ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്ട്, 1957ലെ കോപ്പിറൈറ്റ് ആക്ട്, 1970ലെ പേറ്റന്റ്‌സ് ആക്ട്, 1986ലെ എൻവയോൺമെന്റ് (പ്രൊട്ടക്‌ഷൻ) ആക്ട്, 1988ലെ മോട്ടർ വെഹിക്കിൾസ് ആക്ട്, 2000ത്തിലെ ഐടി ആക്ട് തുടങ്ങിയവയാണ് ഭേദഗതി ചെയ്തത്. ജൂലൈയിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ADVERTISEMENT

ഐടി നിയമത്തിലെ വിവാദമായ 66എ വകുപ്പ് ഇതോടെ ഔദ്യോഗികമായി റദ്ദാക്കപ്പെട്ടു. ഏതെങ്കിലും മാധ്യമമുപയോഗിച്ച് കുറ്റകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കുന്നവര്‍ക്കുനേരെ നടപടി സ്വീകരിക്കുന്ന വകുപ്പായിരുന്നു ഇത്. 2015ൽ സുപ്രീംകോടതി ഈ വകുപ്പ് റദ്ദാക്കിയിരുന്നെങ്കിലും ഇതുപയോഗിച്ച് നിരവധിയിടങ്ങളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറമെ ഐടി നിയമത്തിലെ അഞ്ച് നിയമലംഘനങ്ങളെ ക്രിമിനൽക്കുറ്റമല്ലാതാക്കുകയും രണ്ടെണ്ണത്തിന് പിഴ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽവന്ന പലനിയമങ്ങളും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് നടസമാണെന്ന കണ്ടെത്തലിനേത്തുടർന്നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിച്ചത്. രാജ്യത്ത് വ്യവസായ മേഖല ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്നും അതിനായി ഭേദഗതി ബിൽ അവതരിപ്പിക്കുന്നതായും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ പ്രതികരിച്ചിരുന്നു.

English Summary:

Jan Vishwas (Amendment of Provisions) Law came into force from Thursday 30th November