20 വർഷം മുൻപും സമാന സാഹചര്യം; മാസങ്ങൾക്കകം കോൺഗ്രസ് തിരികെയെത്തി കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു: ജയ്റാം രമേശ്
ന്യൂഡൽഹി ∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമേറ്റ കനത്ത പരാജയത്തിനു പിന്നാലെ 20 വർഷം മുൻപ് കോൺഗ്രസ് നേരിട്ട സമാന പ്രതിസന്ധിയെക്കുറിച്ച് വിവരിച്ചു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. 20 വർഷം മുൻപു

ന്യൂഡൽഹി ∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമേറ്റ കനത്ത പരാജയത്തിനു പിന്നാലെ 20 വർഷം മുൻപ് കോൺഗ്രസ് നേരിട്ട സമാന പ്രതിസന്ധിയെക്കുറിച്ച് വിവരിച്ചു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. 20 വർഷം മുൻപു മൂന്നു സംസ്ഥാനങ്ങളിൽ പരാജയം നേരിടുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്ത സാഹര്യമുണ്ടായിരുന്നെന്നും എന്നാൽ 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരികെ വന്നെന്നും അദ്ദേഹം പറഞ്ഞു.
‘‘കൃത്യം 20 വർഷം മുൻപു ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് തോൽക്കുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കുള്ളിൽ പാർട്ടി തിരികെ വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും കോൺഗ്രസ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി തയാറെടുക്കുകയാണ്’’–ജയ്റാം രമേശ് പറഞ്ഞു.