വിലക്ക് ലംഘിച്ച് നവകേരള സദസ്സിൽ, പിണറായിയെ പുകഴ്ത്തി; എ.വി.ഗോപിനാഥിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
തിരുവനന്തപുരം∙ പാർട്ടിവിലക്ക് ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത മുൻ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ.വി.ഗോപിനാഥിനെ കോൺഗ്രസിന്റെ

തിരുവനന്തപുരം∙ പാർട്ടിവിലക്ക് ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത മുൻ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ.വി.ഗോപിനാഥിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. നവകേരള സദസ്സിൽ പങ്കെടുത്ത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും പുകഴ്ത്തിയിരുന്നു. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസ്സിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്.
ശനിയാഴ്ച പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ഗോപിനാഥ് എത്തിയത്. സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണെന്നും, അതുകൊണ്ടാണു വന്നതെന്നും ഗോപിനാഥ് പ്രതികരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ വന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞു. താൻ ഉറച്ച കോൺഗ്രസുകാരനാണ്, കോൺഗ്രസിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും ഗോപിനാഥ് വിശദീകരിച്ചു. ലീഗ് വനിതാ നേതാവ് സുബൈദയും നവകേരള സദസ്സിലെത്തിയിരുന്നു. എന്നാൽ സുബൈദയെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നാണു ലീഗ് നേതാക്കൾ പറഞ്ഞത്.