ചിന്നക്കനാലിലെ 364.39 ഹെക്ടർ റിസർവ് വനമാക്കൽ: വിജ്ഞാപനത്തിൻമേലുള്ള തുടർനടപടി മരവിപ്പിച്ചു
തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് വനം വകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തിൻമേലുള്ള

തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് വനം വകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തിൻമേലുള്ള തുടർനടപടികൾ മരവിപ്പിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് തുടർനടപടികൾ നിർത്തിവച്ചത്. വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.