രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു; സന്തോഷമെന്ന് പ്രതികരണം
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാണ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള എംപിയാണ്.
സസ്പെൻഷൻ പിൻവലിച്ച സുപ്രീംകോടതി നടപടിയിൽ നന്ദിയുണ്ടെന്നും ഛദ്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. ‘‘ഓഗസ്റ്റ്–11ന് എന്നെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഞാൻ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോൾ 115 ദിവസങ്ങൾക്കു ശേഷം സസ്പെന്‍ഷൻ പിൻവലിച്ചിരിക്കുകയാണ്. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ട്. സുപ്രീംകോടതിക്കും രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനും നന്ദി’’– ഛദ്ദ പറഞ്ഞു.
രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും സഭാനടപടികളെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്.