‘ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായി; തോൽവിയുടെ ദേഷ്യം സഭയിൽ തീർക്കാൻ വരരുത്’
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വളരെയേറെ ആവേശവും ആത്മവിശ്വാവും നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണവിരുദ്ധ വികാരമെന്ന വാക്ക് അപ്രസക്തമായി. ജനങ്ങളുടെ ക്ഷേമത്തിലും രാജ്യത്തിന്റെ മികച്ച ഭാവിയിലും വിശ്വസിക്കുന്നവർക്ക് ആവേശകരമായ തിരഞ്ഞെടുപ്പാണിതെന്നും മോദി

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വളരെയേറെ ആവേശവും ആത്മവിശ്വാവും നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണവിരുദ്ധ വികാരമെന്ന വാക്ക് അപ്രസക്തമായി. ജനങ്ങളുടെ ക്ഷേമത്തിലും രാജ്യത്തിന്റെ മികച്ച ഭാവിയിലും വിശ്വസിക്കുന്നവർക്ക് ആവേശകരമായ തിരഞ്ഞെടുപ്പാണിതെന്നും മോദി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘‘സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നീ ‘നാലു’ ജാതികളുടെ ശാക്തീകരണം എന്ന ആശയത്തിൽ പ്രവർത്തിച്ചവർക്കാണ് ജനപിന്തുണ ലഭിച്ചത്. ജനങ്ങളുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരാകുമ്പോൾ ഭരണവിരുദ്ധ വികാരമെന്ന വാക്ക് അപ്രസക്തമാകും.’’–മോദി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെയും മോദി വിമർശനം ഉന്നയിച്ചു. പ്രതിപക്ഷം സമീപനം മാറ്റണം. തിരഞ്ഞെടുപ്പ് തോൽവിയുടെ ദേഷ്യം സഭയിൽ തീർക്കാൻ വരരുത്. എതിർക്കാനായി എതിർക്കരുത്, തോൽവി സ്വാഭാവികമാണ്. നിയമനിർമാണത്തിൽ പ്രതിപക്ഷം ക്രിയാത്മകമായ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.