ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക്

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കാണു പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. 

ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയായിരുന്നു.

English Summary:

Four tourists from Kerala, driver killed and four injured after vehicle skids off road on Zojila Pass.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT