ബെംഗളൂരു ∙ 2023 ഒക്‌ടോബർ 15– കർണാടകയിലെ പഴയ മദ്രാസ് റോഡിൽ ബൈയപ്പനഹള്ളി പൊലീസിന്റെ പതിവ് വാഹനപരിശോധന. ഇതിനിടെ ഒരു കാർ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയി. ഇവരെ

ബെംഗളൂരു ∙ 2023 ഒക്‌ടോബർ 15– കർണാടകയിലെ പഴയ മദ്രാസ് റോഡിൽ ബൈയപ്പനഹള്ളി പൊലീസിന്റെ പതിവ് വാഹനപരിശോധന. ഇതിനിടെ ഒരു കാർ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയി. ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ 2023 ഒക്‌ടോബർ 15– കർണാടകയിലെ പഴയ മദ്രാസ് റോഡിൽ ബൈയപ്പനഹള്ളി പൊലീസിന്റെ പതിവ് വാഹനപരിശോധന. ഇതിനിടെ ഒരു കാർ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയി. ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ 2023 ഒക്‌ടോബർ 15– കർണാടകയിലെ പഴയ മദ്രാസ് റോഡിൽ ബൈയപ്പനഹള്ളി പൊലീസിന്റെ പതിവ് വാഹനപരിശോധന. ഇതിനിടെ ഒരു കാർ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയി. ഇവരെ പിന്തുടർന്ന പൊലീസ്, എൻജിഇഎഫ് സിഗ്നലിന് സമീപത്തുവച്ചു കാർ തട‍ഞ്ഞു. വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് രണ്ടു പുരുഷന്മാരെയും ഗർഭിണിയായ യുവതിയെയും. മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ വെളിപ്പെട്ടത് അനധികൃത ഗര്‍ഭഛിദ്ര റാക്കറ്റിന്റെ വന്‍ ഇടപാടുകള്‍.

ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതിനായി യുവതിയെ കൊണ്ടുപോകുകയായിരുന്നെന്ന് പുരുഷന്മാർ വെളിപ്പെടുത്തി. പെൺ ഭ്രൂണഹത്യയുടെ ഭാഗമായി അനധികൃത ഗർഭഛിദ്രത്തിനു സഹായിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട, ലക്ഷങ്ങളുടെ ഇടപാടു നടക്കുന്ന വലിയ റാക്കറ്റിലേക്കാണ് പതിവ് വാഹനപരിശോധന പൊലീസിനെ എത്തിച്ചത്.

∙ ശർക്കര ഫാക്ടറിയിലെ ലിംഗനിർണയം

ബെംഗളൂരു
മുതൽ ചെന്നൈ വരെ വ്യാപിച്ചുകിടക്കുന്ന അനധികൃത ഗർഭഛിദ്ര റാക്കറ്റിന്റെ കണ്ണികളാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ പൊലീസിന്റെ പിടിയിലായത്. മൈസൂരുവിലെ ആശുപത്രിയും മണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന റാക്കറ്റിലെ ഡോക്ടർമാർ ഉൾപ്പെടെ 11 പേർ ഇതുവരെ അറസ്റ്റിലായി. മൂന്നു വർഷത്തിനിടെ ഈ സംഘം അനധികൃതമായി 3,000 ഗർഭഛിദ്രങ്ങൾ നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഗർഭഛിദ്രത്തിനും ലിംഗനിർണയത്തിനുമായി 30,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്.

ADVERTISEMENT

മൈസൂരു സ്വദേശിയായ ശിവലിംഗഗൗഡ, മാണ്ഡ്യ സ്വദേശി നയൻകുമാർ എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായവർ. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മണ്ഡ്യയിലെ ശർക്കര ഫാക്ടറിയിലെ ലിംഗ നിർണയ കേന്ദ്രത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിക്കുന്നത്. ഇവിടെ പരിശോധന നടത്തിയ പൊലീസ് അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. മാണ്ഡ്യയിലെ പാണ്ഡവപുരയിൽ നിന്നുള്ള നവീൻകുമാർ, ദാവൻഗരെ ജില്ലക്കാരനായ ടി.എം.വീരേഷ് എന്നിവരും പിന്നാലെ പിടിയിലായി.

വീരേഷിന്റെ നേതൃത്വത്തിലാണ് സ്കാനിങ് സെന്റർ പ്രവർത്തിച്ചിരുന്നത്. “അൾട്രാസൗണ്ട് സ്‌കാൻ ചെയ്യാനുള്ള രണ്ട് ഉപകരണങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നു, ഒരെണ്ണം വിദേശത്തുനിന്ന് എത്തിച്ചതാണ്. ഈ കേന്ദ്രം ഒരു ഗ്രാമപ്രദേശത്താണ്. ഗ്രാമവാസികൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. മുറിക്കുള്ളിൽ പരിശോധിച്ചപ്പോൾ ടെലിവിഷൻ, കാരംസ് ബോർഡ് തുടങ്ങിയവയും കണ്ടെത്തി’’– പൊലീസ് പറഞ്ഞു.

∙ മണ്ഡ്യ ടു മൈസൂരു

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അനധികൃത ഗർഭഛിദ്രം നടത്തുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. മണ്ഡ്യയിൽവച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെന്നു തെളിഞ്ഞാൽ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തും. അവിടെ ഡോ.ചന്ദൻ ബെല്ലാൽ, ലാബ് ടെക്നിഷ്യനായ നിസാർ എന്നിവരാണ് ഗർഭഛിദ്രത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. മൂന്നു വർഷം മുൻപു ചെന്നൈ സ്വദേശിയായ ഡോ. തുളസീറാമിൽനിന്നാണ് ഡോ.ചന്ദൻ ബെല്ലാലും ഭാര്യ സി.എം.മീനയും ചേർന്ന് മൈസൂരുവിലെ ആശുപത്രി വാങ്ങിയത്. ഡോക്ടറായിരുന്ന അമ്മ ലതയിൽനിന്ന് തുളസീറാമിന് പാരമ്പര്യസ്വത്തായി ലഭിച്ചതാണ് ആശുപത്രി.

ADVERTISEMENT

പിടിയിലായ ശിവലിംഗഗൗഡ മൈസൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് തുളസീറാമിന് പരിചയമുണ്ടെന്നും അക്കാലത്താണ് റാക്കറ്റ് തുടങ്ങിയതെന്നുമാണ് പൊലീസ് പറയുന്നത്. പിന്നീട് ആശുപത്രി കൈമാറിയപ്പോഴും ‘സേവനം’ തുടർന്നു. ശിവലിംഗ ഗൗഡയുടെ ഭാര്യ സുനന്ദയാണ് ഗർഭിണികളായ സ്ത്രീകളെ സമീപിച്ച് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലിംഗനിർണയ കേന്ദ്രത്തെക്കുറിച്ച് പറയുന്നതെന്നും അവരെ മാണ്ഡ്യയിലുള്ള ശർക്കര ഫാക്ടറിയിൽ എത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഡോ.തുളസീറാമും തന്റെടുത്ത് ഈ ആവശ്യവുമായി എത്തുന്ന സ്ത്രീകളെ മൈസൂരുവിലേക്ക് പറഞ്ഞ് അയിച്ചിരുന്നു. നിരവധി ഇടനിലക്കാരും ഇതിനായി പ്രവർത്തിച്ചു.

ആശുപത്രിയുടെ മാനേജർ ചുമതല വഹിച്ചിരുന്ന മീനയും റിസപ്ഷനിസ്റ്റായ റിസ്മ ഖാനും ചേർന്നാണ് ഗർഭഛിദ്രത്തിനുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. റിസ്മ ഖാൻ, ഡോ. തുളസീറാം ആശുപത്രി ഉടമയായിരുന്നപ്പോൾ മുതൽ അവിടെ ജോലി ചെയ്തിരുന്നു. ആശുപത്രിയിലെ ജീവനക്കാർ ഡോ.ബെല്ലാലിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയപ്പോൾ ഡോ.തുളസീറാമുമായി ചേർന്ന് 2022ൽ ഒരു ആയുർവേദ പൈൽസ് കെയർ സെന്റർ സ്ഥാപിക്കുകയും അവിടെ അനധികൃത ഗർഭഛിദ്രം തുടരുകയും ചെയ്തു.

ADVERTISEMENT

ഡോ.ചന്ദൻ ബെല്ലാൽ, നിസാർ, ഡോ.തുളസീറാം, മീന, റിസ്മ ഖാൻ, ആശുപത്രിയിലെ നഴ്സുമാരായ മഞ്ജുള, ഉഷാറാണി എന്നിവർ ഉൾപ്പെടെ എല്ലാവരും പൊലീസ് പിടിയിലായി. സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർ മല്ലികാർജുൻ ഒളിവിലാണ്. ഗർഭഛിദ്രത്തിന് 25,000 രൂപയും ലിംഗ നിർണയത്തിന് 5000-10,000 രൂപയും ഡോ.ബെല്ലാൽ ഈടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ തമ്മിൽ വർഷങ്ങളായി രണ്ട് കോടിയിലധികം രൂപ കൈമാറ്റം നടന്നിട്ടുണ്ടെന്നും ഏജന്റുമാർക്ക് അവരുടെ ജോലിക്ക് കമ്മിഷൻ ലഭിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

മണ്ഡ്യയിൽനിന്ന് മാത്രമല്ല മൈസൂരു, ബെംഗളൂരു, രാമനഗര, ദാവൻഗെരെ, കോലാർ തുടങ്ങി നിരവധി ജില്ലകളിൽനിന്ന് പ്രതികൾ സ്ത്രീകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാം ജില്ലകളിലെയും ഗർഭിണികളെയും നേരിട്ട് ബന്ധപ്പെടാൻ ബുദ്ധിമുട്ടായതിനാൽ ഏതെങ്കിലും സ്‌കാനിങ് സെന്ററിൽനിന്ന് പ്രതികൾക്ക് ഗർഭിണികളുടെ വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.’’– പൊലീസ് പറഞ്ഞു. ശൈശവ വിവാഹങ്ങളും ഗർഭഛിദ്രവും മണ്ഡ്യയിൽ വ്യാപകമായതിനാൽ ജില്ലയിൽ നിന്നുള്ള ധാരാളം സ്ത്രീകൾ അവിടെ പരിശോധനയ്ക്ക് വിധേയരായതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

∙ ഡോക്ടർ മരിച്ചനിലയിൽ

പെൺഭ്രൂണഹത്യയുടെ ഭാഗമായി ഗർഭഛിദ്രത്തിനു സഹായിക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലീസിനെ ഞെട്ടിച്ച് ആരോപണ വിധേയനായ ഡോക്ടറെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു കൊൻസുർ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് ഈ മാസം 2നു മരിച്ചത്. സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ പിടിയിലായ പ്രതികൾ സതീഷിനെതിരെ മൊഴി നൽകിയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടെ ഒളിവിൽ പോയ ഇയാൾ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായാണ് പൊലീസ് സംശയിക്കുന്നത്.

∙ പെരുകുന്ന പെൺഭ്രൂണഹത്യ

കർണാടകയിൽ പെൺഭ്രൂണഹത്യ അസാധാരണമല്ല. “സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണവും സർക്കാർ പദ്ധതികളും ഉണ്ടായിരുന്നിട്ടും പെൺകുട്ടിയെ ‘ഭാരമായി’ കണക്കാക്കുന്നു. മണ്ഡ്യ പോലുള്ള പ്രദേശങ്ങളിൽ, വിവാഹ സമയത്ത് വൻ തുകയാണ് സ്ത്രീധനമായി നൽകുന്നത്. ആളുകൾ അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നു.’’– മണ്ഡ്യ ജില്ലയിൽ നിന്നുള്ള ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു,

അന്വേഷണസംഘത്തിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: “ഞാൻ കുറഞ്ഞത് 15 സ്ത്രീകളോടെങ്കിലും സംസാരിച്ചു. പലർക്കം ആദ്യമായി കുഞ്ഞു ജനിക്കുകയാണ്. പെൺകുഞ്ഞാണെന്ന് അറിഞ്ഞയുടനെ അവർ ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇവരെല്ലാം ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരിൽ ചിലർക്ക് പെൺകുട്ടിയുണ്ട്, മറ്റൊരു പെൺകുഞ്ഞ് കൂടി ജനിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല.’’

English Summary:

A Sex Detection and Abortion Racket Caught

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT