തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടേതല്ല; വോട്ടിങ് യന്ത്രം കാരണം: സഞ്ജയ് റാവുത്ത്
മുംബൈ ∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടേതല്ലെന്നും വോട്ടിങ് യന്ത്രം (ഇവിഎം) മൂലമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. മൂന്ന് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരിയതിനു പിന്നാലെയാണിത്.

മുംബൈ ∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടേതല്ലെന്നും വോട്ടിങ് യന്ത്രം (ഇവിഎം) മൂലമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. മൂന്ന് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരിയതിനു പിന്നാലെയാണിത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിനു നേട്ടമുണ്ടാക്കാനായത്.
‘‘വോട്ടെടുപ്പ് ഫലം അപ്രതീക്ഷിതമാണ്. മധ്യപ്രദേശിലെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിക്കുകയാണ്’’– റാവുത്ത് പറഞ്ഞു.