ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ കുടുങ്ങിയ ബോളിവുഡ് താരം ആമിർഖാനെ ദുരന്തനിവാരണ സേന പ്രവർത്തകർ രക്ഷപ്പെടുത്തി. സിനിമാതാരം വിഷ്ണു വിശാൽ പങ്കുവച്ച പ്രളയബാധിത പ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്ന ചിത്രങ്ങളിൽ ആമിർ ഖാനും ഉണ്ട്. കാരമ്പാക്കത്തെ വീട്ടിൽ അകപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ കുടുങ്ങിയ ബോളിവുഡ് താരം ആമിർഖാനെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. സിനിമാതാരം വിഷ്ണു വിശാൽ പങ്കുവച്ച, പ്രളയബാധിത പ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്ന ചിത്രങ്ങളിലാണ് ആമിർ ഖാൻ ഉള്ളത്. കാരമ്പാക്കത്തെ വീട്ടിൽ അകപ്പെട്ട തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയതിനു ദുരന്തനിവാരണ സേനയ്ക്ക് നന്ദിപറഞ്ഞു കൊണ്ടാണ് വിഷ്ണു ചിത്രങ്ങൾ പങ്കിട്ടത്. 

വിഷ്ണു അദ്ദേഹത്തിന്റെ ഭാര്യയും ബാഡ്‌‍‌മിന്റൻ താരവുമായ ജ്വാല ഗുട്ട, ആമിർ ഖാൻ എന്നിവരാണ് രക്ഷാപ്രവർത്തകർക്കൊപ്പമുള്ളത്. ‘ഞങ്ങളെ സഹായിച്ചതിൽ ദുരന്തനിവാരണ സേന പ്രവർത്തകരോടും ജനങ്ങളോടും നന്ദി പറയുന്നു. കാരമ്പാക്കത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു ബോട്ടുകളിലായി ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വിശ്രമമില്ലാതെ ജോലിചെയ്യുന്ന രക്ഷാപ്രവർത്തകരോട് നന്ദിയുണ്ട്.’– എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

ADVERTISEMENT

കാരമ്പാക്കത്തുള്ള തന്റെ വീട്ടിലേക്കു വെള്ളം കയറുന്നതിന്റെ ചിത്രങ്ങൾ ഏതാനും മണിക്കൂറുകൾക്കു മുൻപ് വിഷ്ണു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. വീടിന്റെ ടെറസിൽ നിന്നാൽ മാത്രമാണ് മൊബൈൽ ഫോണിനു സിഗ്നൽ ലഭിക്കുന്നത്. ഫോണിനു സിഗ്നലോ വൈദ്യുതിയോ ഇല്ലെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചാണു വിഷ്ണു പോസ്റ്റിട്ടത്. തുടർന്നാണ് രക്ഷാപ്രവര്‍ത്തകരെത്തി അദ്ദേഹത്തെയും കുടുംബത്തെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിയത്. 

English Summary:

Bollywood Star Aamir Khan Was Rescued By Disaster Management Team In Chennai Floods

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT