തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെ എസ്.ഷാനവാസ് വിമർശിച്ചു. 50% മാർക്കുവരെ നൽകുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും  എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെ എസ്.ഷാനവാസ് വിമർശിച്ചു.

50% മാർക്കുവരെ നൽകുന്നതിൽ കുഴപ്പമില്ലെന്നും എ പ്ലസ് വർധിപ്പിക്കാനായി ഉദാരമായി മാർക്കുകൾ നൽകരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. പലർക്കും അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. സ്വന്തം പേര് എഴുതാൻ അറിയില്ല. 

ADVERTISEMENT

ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോൾ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിച്ചു. ഈ വർഷം 99.7% ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയം. 68,604 വിദ്യാർഥികൾക്കായിരുന്നു മുഴുവൻ എ പ്ലസ്. കഴിഞ്ഞ വർഷമിത് 99.2% ആയിരുന്നു. എ പ്ലസ് ലഭിച്ചവർ 44,363. നവംബറിലാണ് വിദ്യാഭ്യാസവകുപ്പിന്റെ ശിൽപശാല നടന്നത്. 

English Summary:

Director of Public Education S. Shanavas has criticized the giving random marks in SSLC examination

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT