അരുവിക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് അരുവിക്കരയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അരുവിക്കര ഇടമൺമുകൾ സ്വദേശികളും അയൽവാസികളുമായ ഷിബിൻ (21), നിധിൻ (18) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്കു പോകുകയായിരുന്ന ബസ് മറുവശത്തുനിന്നുവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അരുവിക്കര ജംക്‌ഷനിൽനിന്ന് ഡാമിലേക്ക് പോകുന്ന ഇറക്കത്തിലായിരുന്നു അപകടം. വേഗത്തിൽ ബൈക്ക് വരുന്നതു കണ്ട് ബസ് ഡ്രൈവർ വശത്തേക്ക് ഒതുക്കിയെങ്കിലും ബസിന്റെ പുറകിലിടിച്ച് രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീണു. ഹെൽമറ്റ് ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.