ജനന നിരക്ക് ഇടിയുന്നു, സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; വികാരാധീനനായി കണ്ണീർ തുടച്ച് കിം – വിഡിയോ
പ്യോങ്ഗ്യാങ് ∙ രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിയുന്നുവെന്നും സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോ സന്ദേശത്തിൽ കിം ജോങ് വികാരധീനനായി കണ്ണു തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനന നിരക്ക്

പ്യോങ്ഗ്യാങ് ∙ രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിയുന്നുവെന്നും സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോ സന്ദേശത്തിൽ കിം ജോങ് വികാരാധീനനായി കണ്ണു തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ജനന നിരക്ക് ഇടിയുന്നതിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യ സംരക്ഷണത്തിനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കിം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. പാർട്ടി പ്രവർത്തനങ്ങളിലും രാഷ്ട്ര സേവനത്തിലും വ്യാപൃതമായിരിക്കുമ്പോഴും താൻ അമ്മമാരുടെ കാര്യങ്ങൾ ഓർക്കാറുണ്ട്. ദേശീയ ശാക്തീകരണത്തിലുള്ള വനിതകളുടെ പങ്കിന് കിം നന്ദി അറിയിച്ചു.
2.5 കോടിയാണ് നിലവിൽ ഉത്തര കൊറിയയിലെ ജനസംഖ്യ. 1990കളില്‍ വൻതോതിലുള്ള കൃഷിനാശത്തേത്തുടർന്ന് ഇവിടെ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്നു. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ ഈ വർഷത്തെ കണക്കുകൾ പ്രകാരം ഉത്തര കൊറിയയിലെ ജനന നിരക്ക് 1.8 ആണ്. അതേസമയം തൊട്ടടുത്ത രാജ്യങ്ങളിലും ജനന നിരക്ക് താഴോട്ടാണ്. ദക്ഷിണ കൊറിയയിൽ 0.78, ജപ്പാൻ 1.26 എന്നിങ്ങനെയാണ് ജനന നിരക്ക്.