മുംബൈ ∙ 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ

മുംബൈ ∙ 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ നഴ്സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.

പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ ഫ്ലാറ്റിൽ 2019 മുതൽ 2022 വരെ അഭയം നൽകി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

ADVERTISEMENT

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് കൗൺസലിങ് സ്ഥാപനം കേരള പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിച്ചു. പീ‍ഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകൻ തൻവീർ നിസാം പറഞ്ഞു.

English Summary:

Malayali girl molested by 2 women and boyfriend at Mumbai