കെ.സി. വേണുഗോപാലിനെ ജനറൽ സെക്രട്ടറിയാക്കിയതിന്റെ ദുരന്തമാണ് കോൺഗ്രസ് അനുഭവിക്കുന്നത്: പി.വി.അൻവർ
മലപ്പുറം∙ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എംഎൽഎ. രാജ്യത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത, കേരളത്തിൽ എത്ര പഞ്ചായത്തുണ്ടെന്നു ചോദിച്ചാൽ പോലും ഉത്തരം പറയാൻ കഴിവും ശേഷിയുമില്ലാത്ത കെ.സി. വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയതിന്റെ ദുരന്ത ഫലമാണ് അനുഭവിക്കുന്നതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവറിന്റെ പരിഹാസം.

നാലു സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. ഇന്ത്യയിലെ മതേതരസമൂഹം ഇന്ത്യാ മുന്നണിയെ വലിയ പ്രതീക്ഷയിലാണു നെഞ്ചിലേറ്റിയത്. അവിടെ എടുത്ത തീരുമാനത്തിനു നേരെ ഘടകവിരുദ്ധമായ നിലപാടാണു നാലുസംസ്ഥാനങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചതെന്നും അൻവർ കുറ്റപ്പെടുത്തി.
‘‘ഇനി ഇന്ത്യയിൽ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാവരെയും യോജിപ്പിച്ചു നിർത്തിയുള്ള പോരാട്ടത്തിനു നേതൃത്വം നൽകാൻ തീരുമാനമെടുത്തു പിരിഞ്ഞ കോണ്‍ഗ്രസ് നാല് സംസ്ഥാനങ്ങളിൽ എടുത്ത തീരുമാനമെന്താണ്? ഒരു ജോഡോ യാത്ര നടത്തിയപ്പോഴേക്കും കോൺഗ്രസിന് അഹങ്കാരം വർധിച്ചു. ഒരു യാത്രകൊണ്ടു രാജ്യമാകെ അട്ടിമറിഞ്ഞു എന്ന ധാരണയിലാണു കെ.സി.വേണുഗോപാലും മറ്റുള്ളവരും നടന്നിരുന്നത്. ഉത്തരവാദിത്തപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കന്മാരും നാലു സംസ്ഥാനങ്ങളിലും യോജിപ്പുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാരവച്ചത് കെ.സി.വേണുഗോപാലാണ്’’–അൻവർ പറഞ്ഞു.