അട്ടപ്പാടി∙ പുതൂർ ഇലവഴിച്ചിയിൽ ആനക്കൊമ്പുകളും തോക്കുകളും വെട്ടുകത്തികളുമായി മൂന്നുപേർ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. അഗിളി കൈതക്കുഴിയിൽ സിബി (58), മേലാറ്റൂർ സ്വദേശി അസ്കർ (36), മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അട്ടപ്പാടി∙ പുതൂർ ഇലവഴിച്ചിയിൽ ആനക്കൊമ്പുകളും തോക്കുകളും വെട്ടുകത്തികളുമായി മൂന്നുപേർ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. അഗിളി കൈതക്കുഴിയിൽ സിബി (58), മേലാറ്റൂർ സ്വദേശി അസ്കർ (36), മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിൽ (40) രക്ഷപ്പെട്ടു.

സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താൻ ശ്രമിക്കവേയാണു  മൂന്നംഗ സംഘം പിടിയിലായത്. തുടർന്നു നടത്തിയ പരിശോധനയിൽ ആറ് നാടൻ തോക്കുകളും നായാട്ടിനുള്ള ഉപകരണങ്ങളും വെട്ടുകത്തികളും പിടികൂടി. കൂടാതെ പുലിയുടെയും കരടിയുടെയും പല്ലുകളും കാട്ടുപോത്തിന്റെ നെയ്യും പന്നിയുടെ തേറ്റകളും  ഇവിടെനിന്നും പിടികൂടി. 

ADVERTISEMENT

സിബി സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽപ്പെട്ടയാളാണ്. പൊലീസ്, എക്സൈസ് കേസുകളിലും പ്രതിയാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വനം വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളയാളുമാണ്. വനം ഇന്റലിജൻസും പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും സംയുക്തമായാണു പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടയാൾക്കു വേണ്ടിയുള്ള അന്വേഷണം പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും അട്ടപ്പാടി റെയ്ഞ്ചും ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Three people caught with tusk and weapons