കോട്ടയം∙ സർക്കാരിന്റെ യുക്തിസഹമല്ലാത്ത നടപടികളും തീരുമാനങ്ങളുമാണ് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്ന് ഡോ.മേരി ജോർജ്. എംജി സർവകലാശാലയിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ‘‘ബജറ്റിന് പുറമെയുള്ള കടം എന്നവകാശപ്പെട്ട് നേടിയ കിഫ്ബി വായ്‌പയുടെ തിരിച്ചടവ് നടക്കുന്നത് സംസ്ഥാന ബജറ്റ് പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സർക്കാരിന്റെ യുക്തിസഹമല്ലാത്ത നടപടികളും തീരുമാനങ്ങളുമാണ് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്ന് ഡോ.മേരി ജോർജ്. എംജി സർവകലാശാലയിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

‘‘ബജറ്റിന് പുറമെയുള്ള കടം എന്നവകാശപ്പെട്ട് നേടിയ കിഫ്ബി വായ്‌പയുടെ തിരിച്ചടവ് നടക്കുന്നത് സംസ്ഥാന ബജറ്റ് പ്രകാരം വരുമാനമാകേണ്ട ഇന്ധന സെസ്, മോട്ടർ വാഹന നികുതി എന്നിവ വകമാറ്റിയാണ്. സർവകലാശാലകളുടെ വരുമാനം വർധിപ്പിക്കുന്നതിന് അധ്യാപകർ നിർബന്ധമായും പ്രൊജക്‌റ്റുകൾ  ഏറ്റെടുത്തു ചെയ്യണമെന്ന നിബന്ധന ഉണ്ടാക്കണം. സംസ്ഥാനത്തിന്റെ ജിഎസ്ടി രംഗത്ത് വലിയ നികുതിചോർച്ച സംഭവിച്ചിട്ടുണ്ട്. ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിനാല് ശതമാനത്തിലധികം കുടിശിക പിരിക്കാതെ നികുതി വർധനവ് മാത്രം ധനാഗമ മാർഗ്ഗമായി കാണുന്നത് വികലമായ ധനകാര്യമാനേജ്‌മെന്റിന്റെ ഫലമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സഞ്ചിതകടം ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിയൊൻപതു ശതമാനത്തിൽ അധികരിക്കരുതെന്ന് കേന്ദ്ര നിയമമിരിക്കെ കേരളത്തിന്റെ സഞ്ചിത കടം മുപ്പത്തിയാറു ശതമാനമാണ്. കടബാധ്യതയുടെ കാര്യത്തിൽ കേരളത്തിനു മുൻപിൽ ജമ്മു കശ്മീരും പഞ്ചാബും മാത്രം. സ്ഥിതിയിതാണെന്നിരിക്കെ കേന്ദ്രം ഇനിയും വായ്പാനുപാതം കൂട്ടുന്നില്ലായെന്ന പ്രചാരണം സ്വന്തം തെറ്റ് മറച്ചുവെക്കാനുള്ള സൂത്രപ്പണിയാണ്’’–ഡോ.മേരി ജോർജ് പറഞ്ഞു.

ADVERTISEMENT

ഫിനാൻസ് കമ്മീഷൻ നടത്തുന്ന നികുതി പങ്കുവയ്‌പിൽ കേരളത്തോട് മാത്രം വിവേചനം കാണിച്ചു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. 

പ്രിയദർശിനി വനിതാവേദി ചെയർപഴ്സൺ എസ്.സുജ അധ്യക്ഷയായി. കൺവീനർ ജി.ഗായത്രി, എംപ്ളോയീസ് യൂണിയൻ പ്രസിഡന്റ് എൻ.നവീൻ,ജനറൽ സെക്രട്ടറി ജോസ് മാത്യു, അമ്പിളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Dr.Mary George against Kerala Government

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT