ഡൽഹി എയിംസിലെ 7 ന്യുമോണിയ കേസുകൾക്ക് ചൈനയിലെ ന്യൂമോണിയ കേസുകളുമായി ബന്ധമില്ല: വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡൽഹി∙ ഡൽഹി എയിംസിൽ കണ്ടെത്തിയ ബാക്ടീരിയ കേസുകൾക്കു ചൈനയില്‍ കുട്ടികളിൽ പടരുന്ന അജ്ഞാത ന്യുമോണിയയുമായി ബന്ധമില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിൽ പടരുന്ന അജ്ഞാത ന്യുമോണിയ കേസുകളുമായി ബന്ധമുള്ള ബാക്ടീരിയ കേസുകളെ എയിംസിൽ കണ്ടെത്തിയെന്ന വാർത്തകൾ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി∙ ഡൽഹി എയിംസിൽ കണ്ടെത്തിയ ബാക്ടീരിയ കേസുകൾക്കു ചൈനയില്‍ കുട്ടികളിൽ പടരുന്ന ന്യുമോണിയ കേസുകളുമായി ബന്ധമില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിൽ പടരുന്ന ന്യുമോണിയ കേസുകളുമായി ബന്ധമുള്ള ബാക്ടീരിയ കേസുകളെ എയിംസിൽ കണ്ടെത്തിയെന്ന വാർത്തകൾ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി എയിംസിൽ 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടത്തിയ ഒരു പഠനത്തില്‍ ഏഴ് ബാക്ടീരിയ കേസുകൾ കണ്ടെത്തിയിരുന്നു. എന്നാൽ അതും ചൈനയിലെ ന്യൂമോണിയ കേസുകളും തമ്മിൽ ബന്ധമില്ലെന്നും ഭയക്കാനില്ലെന്നും സർക്കാർ വ്യക്തമാക്കി. 2023 ജനുവരി മുതൽ ഇന്നു വരെ ഡൽഹി എയിംസിലെ മൈക്രോബയോളജി ഡിപ്പാർട്ട്മെന്റിൽ പരിശോധിച്ച 611 സാംപിളുകളിൽ ഒന്നിൽപ്പോലും മൈകോപ്ലാസ്മ ന്യൂമോണിയ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.