മതിൽ കെട്ടുന്നതിൽ തർക്കം; ടിവി താരം യുവാവിനെ വെടിവച്ചുകൊന്നു, മൂന്ന് പേർക്ക് പരുക്ക്
ബിജ്നോർ∙ ഉത്തർപ്രദേശിൽ യുവാവിനെ വെടിവച്ചുകൊല്ലുകയും മൂന്ന് പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ. ടിവി ഷോകളിലെ പ്രമുഖ താരമായ ഭൂപീന്ദർ സിങ് ആണ് അറസ്റ്റിലായത്. ഫാമിന് സമീപത്ത് മതിൽ കെട്ടുന്നതിന് യൂക്കാലി മരം വെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഭൂപീന്ദർ

ബിജ്നോർ∙ ഉത്തർപ്രദേശിൽ യുവാവിനെ വെടിവച്ചുകൊല്ലുകയും മൂന്ന് പേരെ പരുക്കേൽപ്പിക്കുകയും ചെയ്ത പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ. ടിവി ഷോകളിലെ പ്രമുഖ താരമായ ഭൂപീന്ദർ സിങ് ആണ് അറസ്റ്റിലായത്.
ഫാമിന് സമീപത്ത് മതിൽ കെട്ടുന്നതിന് യൂക്കാലി മരം വെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഭൂപീന്ദർ സിങ്ങിന്റെ ഫാമിനടുത്തായി ഗുർദീപ് സിങ്ങിന്റെ കൃഷിയിടമാണ്. ഭൂപീന്ദറും മൂന്നു സഹായികളും ചേർന്ന് ഗുർദീപിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഭൂപീന്ദർ വെടിയുതിർത്തു. ഗുർദീപ് സിങ്ങിന്റെ മകൻ ഗോവിന്ദ് (22) ആണ് കൊല്ലപ്പെട്ടത്.
ഗുർദീപ്, ഇയാളുടെ ഭാര്യ ബീരോ ഭായ്, മറ്റൊരു മകൻ അമ്രിക് എന്നിവർക്ക് പരുക്കേറ്റു. ഭൂപീന്ദറിന്റെ കൂടെയുണ്ടായിരുന്ന ഗ്യാൻ സിങ്, ജീവൻ സിങ്, ഗുർജന്ദ് സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.