2018 മുതൽ വിദേശരാജ്യങ്ങളിൽ മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികൾ; കൂടുതൽ കാനഡയിൽ: കേന്ദ്രം
ന്യൂഡൽഹി∙ 2018 മുതൽ 403 ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ മരിച്ചതായി കേന്ദ്ര സർക്കാർ. സാധാരണ മരണം, അപകട മരണം എന്നിവ ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണ്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് രാജ്യസഭയിൽ കണക്ക് അവതരിപ്പിച്ചത്.

2018 മുതൽ കാനഡയിൽനിന്ന് 91 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാൽ കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നത്. യുകെ–48, റഷ്യ– 40, യുഎസ്–36, ഓസ്ട്രേലിയ– 35, യുക്രെയ്ൻ– 21, ജർമനി– 20, സായ്പ്രസ്–14, ഇറ്റലി– 10, ഫിലിപ്പീൻസ്–10 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ഒരോരുത്തരുടെയും വിഷയത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി ഇടപെടാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. വിദേശത്തുള്ള വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും കേന്ദ്ര സർക്കാർ വളരെയധികം മുൻഗണന നൽകുന്ന വിഷയങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. എന്തെങ്കിലും പ്രതികൂലമായ കാര്യങ്ങൾ സംഭവിച്ചാൽ അതാതു രാജ്യത്തെ പ്രതിനിധികളോട് അതിൽ ഇടപെട്ട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാനസിക വിഷമം നേരിടുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ്ങും മറ്റ് വൈദ്യ സഹായങ്ങളും നൽകാനും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്തുകൊണ്ടാണ് വിദേശത്ത് ഇന്ത്യൻ വിദ്യാർഥികളുടെ മരണം ഉയരുന്നത് എന്ന ചോദ്യത്തിന്, വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കൂടുതലാണ് എന്നാണ് വിദേശകാര്യ വക്താവ് അനിന്ദം ബാഗ്ചി മറുപടി നൽകിയത്.