ഉൽപ്പാദനം കുറഞ്ഞു, വിലക്കയറ്റ സാധ്യത: സവാള കയറ്റുമതിക്ക് മാർച്ച് വരെ നിരോധനം
ന്യൂഡൽഹി∙ സവാള കയറ്റുമതി മാർച്ച് വരെ നിരോധിച്ചു കേന്ദ്രസർക്കാർ. വിലക്കയറ്റ സാധ്യത കണക്കിലെടുത്താണു നിരോധനം. പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി∙ സവാള കയറ്റുമതി മാർച്ച് വരെ നിരോധിച്ചു കേന്ദ്രസർക്കാർ. വിലക്കയറ്റ സാധ്യത കണക്കിലെടുത്താണു നിരോധനം. പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റത്തിനു സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്.
ഓഗസ്റ്റിൽ സവാള കയറ്റുമതിക്കു സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 31 വരെയാണു തീരുവ ഏർപ്പെടുത്തിയത്. ആഭ്യന്തര വിപണയിൽ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു നടപടി.