‘നഷ്ടപ്പെടുന്നത് തൊഴിലാളി വർഗത്തിനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെ’: അനുശോചിച്ച് പ്രമുഖർ
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടപ്പെടുന്നത് തൊഴിലാളി വർഗത്തിനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടപ്പെടുന്നത് തൊഴിലാളി വർഗത്തിനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടപ്പെടുന്നത് തൊഴിലാളി വർഗത്തിനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടപ്പെടുന്നത് തൊഴിലാളി വർഗത്തിനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ഉഴിഞ്ഞുവെച്ച നേതാവിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. ഏറെ ഐക്യത്തോടെ ശരിയായ ദിശാബോധത്തോടെയാണ് ഇടതുപക്ഷത്ത് അദ്ദേഹവുമായി പ്രവർത്തിക്കാനായത്. അദ്ദേഹം ചികിത്സയിലിരിക്കെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ വളരെ വേഗത്തിൽ പൊതുജീവിതത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. കാനത്തിന്റെ സ്‌മരണയ്ക്ക് മുന്നിൽ ആദരാജ്ഞലി അർപ്പിക്കുന്നു’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
കാനം രാജേന്ദ്രന്റെ മരണം ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനത്തിന്റെ വേർപാട് ഇടതു പ്രസ്ഥാനങ്ങൾക്ക് ആകെ നഷ്‌ടമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പാർട്ടിയുടെ സമ്പത്തിനെയാണ് നഷ്ടപ്പെടുന്നതെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. അദ്ദേഹത്തിന്റെ വേർപാടുമായി പൊരുത്തപ്പെടാനാകുന്നില്ല. വളരെ തന്റേടിയായ നേതാവായിരുന്നു അദ്ദേഹം. എതു കാര്യത്തിലും അഭിപ്രായം വ്യക്തമാക്കുന്നതിനും പാർട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുമായി അസാമാന്യ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാനം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നുന്നെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
∙പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകൾ സ്മരിക്കപ്പെടും: ഗവർണർ
കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. വിദ്യാർഥി, യുവജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമാണ്. പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകളും സാമൂഹിക നന്മയോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും എക്കാലവും സ്മരിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു.
∙കേരളരാഷ്ട്രീയത്തിന് വലിയ നഷ്ടം: വി. മുരളീധരൻ
കേരളരാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടെന്ന് അനുശോചന സന്ദേശത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ കാനത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
∙അനുസ്‌മരിച്ച് കോൺഗ്രസ് നേതാക്കള്‍
ദിശാബോധത്തോടെ സിപിഐയെ നയിച്ച നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സൗമ്യശീലനായ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളി വർഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതായിരുന്നു കാനം രാജേന്ദ്രന്റെ ജീവിതമെന്നും സുധാകരൻ പറഞ്ഞു. കാനത്തിന്റെ വേർപാട് സംസ്ഥാന രാഷ്ട്രീയത്തിന് വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
∙നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞ നേതാവ്: കെ.സുരേന്ദ്രൻ
തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നതെന്നും അനുശോചന സന്ദേശത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
∙പാവപ്പെട്ടവർക്കൊപ്പം നിന്ന രാഷ്ട്രീയ നേതാവ്: പി.എം.എ സലാം
എപ്പോഴും പാവപ്പെട്ടവർക്കൊപ്പം നിന്ന രാഷ്ട്രീയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ചെറുപ്പം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹത്തിന് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തൊട്ടറിയാൻ സാധിച്ചിരുന്നു. രാഷ്ട്രീയാതീതമായി എല്ലാവരോടും സൗഹൃദം പുലർത്താനും ആരെയും ഭയപ്പെടാതെ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചെന്നും പി.എം.എ സലാം വ്യക്തമാക്കി