ബെംഗളൂരു∙ പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വർഷങ്ങളായി മകൻ നടൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വർഷങ്ങളായി മകൻ നടൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളിൽ അഭിനയിച്ചു. കന്നഡയിൽ മാത്രം നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ജനനം. ലീലാ കിരൺ എന്നായിരുന്നു ആദ്യപേര്. ശ്രീ സാഹിത്യ സാമ്രാജ്യ നാടക കമ്പനിയിലൂടെയാണ് അഭിനയ തുടക്കം. ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. പ്രമുഖ കന്നഡ നടൻ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളിൽ വേഷമിട്ടു. രണ്ടു തവണ ദേശീയ പുരസ്കാരവും ആറ് തവണ സംസ്ഥാന പുരസ്കാരവും നേടി.

English Summary:

Legendary Kannada actress Leelavathi passes away