ജാമ്യത്തിൽ പുറത്തിറങ്ങി; പരാതിക്കാരിയുടെ മകൾക്കുനേരെ ആസിഡ് ആക്രമണം, പിന്നാലെ ആത്മഹത്യ ചെയ്ത് പ്രതി
ഡൽഹി∙ പീഡനക്കേസിൽ ജാമ്യത്തിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി, കേസിലെ പരാതിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകള്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തിയശേഷം ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ആനന്ദ് പർബത്തിലാണ് സംഭവം. പ്രേം സിങ് എന്നയാളാണ് മരിച്ചത്. കുടുംബത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് പ്രേം സിങ്ങിന് കോടതി ജാമ്യം അനുവദിച്ചത്.

പ്രേം സിങ്ങും പരാതിക്കാരിയും അയൽവാസികളായിരുന്നു. ജാമ്യത്തിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രേം സിങ്, കഴിഞ്ഞ ദിവസം വൈകിട്ട് പരാതിക്കാരിയോടു തനിക്കെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പരാതിക്കാരി ഇതിനു വിസമ്മതിച്ചു.
പിന്നാലെ, പ്രേം സിങ് പരാതിക്കാരുടെ 17 വയസ്സുള്ള മകൾക്ക് നേരെ ആസിഡ് എറിയുകയും സ്വയം കുറച്ച് കുടിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവർ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേം സിങ് ചികിത്സയ്ക്കിടെ മരിച്ചു. പെൺകുട്ടിയെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.