പുണെയിലെ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ അഗ്നിബാധ; 6 മരണം, നിരവധിപ്പേർക്ക് പൊള്ളലേറ്റു
Mail This Article
×
പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിലുണ്ടായ വൻ അഗ്നിബാധയിൽ 6 പേര് വെന്തുമരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പൊള്ളലേറ്റു. പിംപ്രി ചിഞ്ച്വാഡ് മേഖലയിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേകതരം മെഴുകുതിരികൾ നിർമിക്കുന്ന ഫാക്ടറിയാണിത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
English Summary:
At least six dead, eight injured after fire at candle-manufacturing factory near Pune
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.