മിഷോങ്: ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്; ഒരു കുടുംബത്തിന് 6000 രൂപ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം
ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാലു ജില്ലകൾക്കാണ് സഹായം പ്രഖ്യാപിച്ചത്. ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് 6000 രൂപ വീതം നൽകും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകും. റേഷൻ കടകൾ വഴിയാകും തുക വിതരണം ചെയ്യുക.

മഴക്കെടുതികളിൽ നിന്നു സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചിരുന്നു. എല്ലാ എംപിമാരും എംഎൽഎമാരും തുക സംഭാവന ചെയ്യാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു. ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് ഐഎഎസ്, ഐഎപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.