ദുഃഖകരമായ ദിനം: മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നും പുറത്താക്കിയതിൽ പ്രതികരിച്ച് നിഷികാന്ത് ദുബെ
ന്യൂഡൽഹി∙ ലോക്സഭയിൽ നിന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതിൽ പ്രതികരണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്നലെ സന്തോഷം നിറഞ്ഞ ദിനമായിരുന്നില്ലെന്നും ദുഖകരമായ ദിവസമായിരുന്നെന്നുമാണു നിഷികാന്ത് ദുബെ പറഞ്ഞത്.

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ലെന്നും ദുഃഖകരമായ ദിവസമായിരുന്നുവെന്നും നിഷികാന്ത് ദുബെ പറഞ്ഞു. ‘ചോദ്യത്തിന് കോഴ’ ആരോപണം മഹുവ മൊയ്ത്രയ്‌ക്കെതിരെ സഭയിൽ ഉയർത്തിയത് നിഷികാന്ത് ദുബെയായിരുന്നു.
‘‘അഴിമതി കാട്ടിയതിന് രാജ്യസുരക്ഷയുടെ പേരിൽ ഒരു പാർലമെന്റ് അംഗം പുറത്തായത് എന്നെ വേദനിപ്പിക്കുന്നു. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ല, ദുഃഖകരമായ ദിവസമായിരുന്നു’’– നിഷികാന്ത് ദുബെ പറഞ്ഞു.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്നു കാട്ടി ഇവരുടെ മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്റായാണ് ആദ്യം സിബിഐയിൽ പരാതി നൽകിയത്. പകർപ്പു ലഭിച്ച ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചെന്നായിരുന്നു ആരോപണം.
ദർശൻ ഹിരാനന്ദാനി ആദ്യം ഇതു നിഷേധിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ആരോപണങ്ങൾ ശരിവച്ചുള്ള സത്യവാങ്മൂലം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കു കൈമാറി. പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്‌വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.