വസ്ത്ര വ്യാപാരി എസ്.ഡി.ഷേണായ് കോഴിക്കോട്ട് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന്
കോഴിക്കോട്∙ വസ്ത്ര വ്യാപാരി സഞ്ജീവ് ദേവദാസ് ഷേണായ് (എസ്.ഡി.ഷേണായ്–74) അന്തരിച്ചു. ഷേണായ് ആന്‍ഡ് കമ്പനി, ഷേണായ് ഫാബ്രിക്‌സ് എന്നിവയുടെ ഉടമയും കാലിക്കറ്റ് റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ചേമ്പർ ഓഫ് കൊമേഴ്സ് മുൻ ഭാരവാഹിയുമായ ഷേണായ്, നിലവില്‍ കാലിക്കറ്റ് പീസ് ഗുഡ്‌സ് മെര്‍ചന്റ്‌സ് അസോസിയേഷന്‍, വെസ്റ്റ്ഹില്‍ കാശിമഠം എന്നിവയുടെ പ്രസിഡന്റുമാണ്. കഴിഞ്ഞ

കോഴിക്കോട്∙ വസ്ത്ര വ്യാപാരി സഞ്ജീവ് ദേവദാസ് ഷേണായ് (എസ്.ഡി.ഷേണായ്–74) അന്തരിച്ചു. ഷേണായ് ആന്‍ഡ് കമ്പനി, ഷേണായ് ഫാബ്രിക്‌സ് എന്നിവയുടെ ഉടമയും കാലിക്കറ്റ് റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ചേമ്പർ ഓഫ് കൊമേഴ്സ് മുൻ ഭാരവാഹിയുമായ ഷേണായ്, നിലവില്‍ കാലിക്കറ്റ് പീസ് ഗുഡ്‌സ് മെര്‍ചന്റ്‌സ് അസോസിയേഷന്‍, വെസ്റ്റ്ഹില്‍ കാശിമഠം എന്നിവയുടെ പ്രസിഡന്റുമാണ്. കഴിഞ്ഞ 47 വര്‍ഷമായി വ്യാപാരവ്യവസായ രംഗത്ത് സജീവമായിരുന്നു.
സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് പുതിയപാലം ശാന്തിവന്‍ ഗൗഡസാരസ്വത ബ്രാഹ്‌മിണ്‍ ശ്മശാനത്തില്‍. ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മുതല്‍ 10 വരെ എരഞ്ഞിപ്പാലം ജംക്‌ഷനിലുള്ള ഗാലക്‌സി പലാസിയോ ഫ്ലാറ്റ് സമുച്ചയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഭാര്യ: പൂര്‍ണിമ ഷേണായ്. മക്കള്‍: വിവേക് ഡി.ഷേണായ് (വസ്ത്ര വ്യാപാരി, കാശ്യപ വേദ റിസര്‍ച് ഫൗണ്ടേഷന്‍ ട്രസ്റ്റി), വിനയ ആര്‍.പ്രഭു. മരുമക്കള്‍: വാസന്തി, രാംനാഥ് (ഐടി ഉദ്യോഗസ്ഥന്‍, ബെംഗളൂരു).