വ്യാജമദ്യ നിർമാണം; സംഗീത സംവിധായകനും സിനിമാ നടനും ഉൾപ്പെടെ ആറു പേർ തൃശൂരിൽ പിടിയിൽ
തൃശൂർ∙ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ വീര്യം കൂടിയ വ്യാജമദ്യ നിർമാണവും വിൽപനയും നടത്താൻ സാധ്യത ഉള്ളതായി എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളം മുഴുവൻ വിതരണ ശൃംഗലയുള്ള വ്യാജമദ്യ നിർമാണ കേന്ദ്രമാണിത്.

മുരിയാട് സ്വദേശിയും സിനിമാ നടനുമായ ലക്ഷ്മി വിലാസം ഡോ. അനൂപ് കുമാർ (44), തൃശൂർ കല്ലൂർ മുട്ടിത്തടി സ്വദേശി താഴത്തുകുന്നേൽ ഷെറിൻ മാത്യു (37), ചേർപ്പ് ചിറക്കൽ സ്വദേശിയും സംഗീത സംവിധായകനുമായ പണിക്കശേരി പ്രജീഷ് (34), കോട്ടയം സ്വദേശികളായ റെജി (55), അച്ഛൻകുന്നു വീട്ടിൽ റോബിൻ (47), കൊല്ലം മയ്യനാട് സ്വദേശി മെൽവിൻ ഗോമസ് (44) എന്നിവരാണ് പിടിയിലായത്.
പെരിങ്ങോട്ടുകരയിൽ ഗോകുലം സ്കൂളിനു സമീപം ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ വ്യാജമദ്യം നിർമിക്കുന്നു എന്നായിരുന്നു എക്സൈസിനു ലഭിച്ച വിവരം. തുടർന്ന് എക്‌സൈസിന്റെ ആളുകൾ ഹോട്ടൽ പണിക്കാരന്റെ വേഷത്തിലെത്തി ഹോട്ടലിൽ ജോലി നേടി. തുടർന്ന് അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിനു ശേഷമായിരുന്നു പരിശോധന. കുപ്പികളിലും കന്നാസുകളിലുമായി സൂക്ഷിച്ചിരുന്ന 1070 ലീറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. വ്യാജമദ്യം നിർമാണത്തിനുള്ള സാമഗ്രികളും മദ്യം കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പിടികൂടി.
ഡോക്ടർ, സിനിമാ നടൻ, മനുഷ്യാവകാശ പ്രവർത്തകൻ, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ വിവിധ വിലാസങ്ങളിൽ അറിയപ്പെടുന്ന ഇരിഞ്ഞാലക്കുട മുരിയാടു സ്വദേശി ആയ ഡോ.അനൂപാണ് ഹോട്ടൽ വാടകയ്ക്ക് എടുത്ത് വ്യാജമദ്യ നിർമാണത്തിനു നേതൃത്വം നൽകിയിരുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇതിനായി സ്പിരിറ്റ് എത്തിച്ചിരുന്നത്. ‘അര ലീറ്റർ മദ്യത്തിന്റെ വിലയിൽ ഒരു ലീറ്റർ മദ്യം’ എന്നായിരുന്നു പ്രതികൾ ആവശ്യക്കാരെ ആകർഷിക്കാൻ ഉപയോഗിച്ചിരുന്ന തന്ത്രം. ഓർഡർ കിട്ടുന്നതിന് അനുസരിച്ച് ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം നടത്തിക്കൊടുത്തിരുന്നു.
ഡോക്ടറായ പ്രതി നേരിട്ടാണ് വിതരണം നടത്തിയിരുന്നത്. പോകുന്ന വഴിയിൽ പരിശോധനയുണ്ടെങ്കിൽ ഡോക്ടർ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങിയ വിലാസങ്ങൾ ഉപയോഗിച്ച് പല തവണ രക്ഷപ്പെട്ടിട്ടുണ്ടെന്നു പ്രതി എക്‌സൈസിനോടു പറഞ്ഞു.