വായ്പാ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് നരേഷ് ഗോയൽ; ജാമ്യാപേക്ഷയിൽ ഇഡിക്കെതിരെയും ആരോപണങ്ങൾ
മുംബൈ∙ വായ്പയെടുത്ത പണം വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ വാദിച്ചു. വ്യോമയാന മേഖല പൂർണമായും നഷ്ടത്തിലുള്ള കാലത്താണ് പ്രതിസന്ധിയുണ്ടായത്.

1993ൽ ജെറ്റ് എയർവേയ്സ് സ്ഥാപിച്ചത് മുതലുള്ള കാര്യങ്ങൾ പരിഗണിക്കണം. കഴിഞ്ഞ 25 വർഷത്തിനിടയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കാം. രാജ്യത്തെ ബാങ്കുകളുമായി സാമ്പത്തിക ക്രയവിക്രിയങ്ങളിൽ കമ്പനി വീഴ്ച വരുത്തിയിട്ടില്ല. ആഗോള സാമ്പത്തികമാന്ദ്യം, വർധിച്ച് വരുന്ന ഇന്ധനവില തുടങ്ങി വിവിധ കാരണങ്ങളാലാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. മറ്റുള്ളവർക്കും സമാനമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഇഡി മുഖവിലയ്ക്കെടുത്തില്ലെന്നും ജാമ്യാപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കനറാ ബാങ്ക് വായ്പയായി നൽകിയ 538 കോടി രൂപ ഗോയലും കുടുംബാംഗങ്ങളും തട്ടിയെടുത്തെന്നാരോപിച്ചാണ് സെപ്റ്റംബർ 1ന് നരേഷ് ഗോയിലിനെ അറസ്റ്റ് ചെയ്യുന്നത്. ഗോയൽ പണം വകമാറ്റി ചെലവഴിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. കമ്പനിയിൽ കുടുംബാംഗങ്ങളെ നിയമിക്കുകയും അവർക്ക് ശമ്പളമായി ഭീമമായ തുക നൽകുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി ഗോയലിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളും കണ്ടുകെട്ടിയിരുന്നു.