റബറിന് 250 രൂപ ഉറപ്പാക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നില്ല, കർഷകന്റെ ജീവിതം ദുരിതക്കയത്തിൽ: മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ ഉറപ്പാക്കുമന്നെ വാഗ്ദാനം ഇടതുമുന്നണി നടപ്പാക്കുന്നില്ലെന്നും കർഷകന്റെ ജീവിതം സമാനതകളില്ലാത്ത ദുരിതക്കയത്തിലാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ‘‘എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന് സർക്കാർ

കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന വാഗ്ദാനം ഇടതുമുന്നണി നടപ്പാക്കുന്നില്ലെന്നും കർഷകന്റെ ജീവിതം സമാനതകളില്ലാത്ത ദുരിതക്കയത്തിലാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന് സർക്കാർ അവകാശപ്പെട്ടു തുടങ്ങുമ്പോൾ, കർഷകരോടു പറഞ്ഞ പൂർത്തീകരിക്കാത്ത ഒരു വാഗ്ദാനമുണ്ട്. 250 രൂപ റബറിന് വില നൽകുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുണ്ട്. അത് എന്തുകൊണ്ടു നടപ്പിലാക്കുന്നില്ല?. സർക്കാർ ഞങ്ങൾക്കുതന്ന വാഗ്ദാനം നിറവേറ്റിയാൽ തന്നെ പ്രതിസന്ധിയുടെ വലിയൊരു ഭാഗം ഒഴിഞ്ഞുപോകും’’– മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.