നവാബ് മാലിക്കിനെ തള്ളി ഷിൻഡെയും; ‘അജിത് പവാർ ഉചിത നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’
മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ എൻസിപി നേതാവ് നവാബ് മാലിക്കിനെ ഒപ്പം നിർത്തുന്നതിനു താനും പാർട്ടിയും (ശിവസേന ഷിൻഡെ വിഭാഗം) എതിരാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ഷിൻഡെ

മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ എൻസിപി നേതാവ് നവാബ് മാലിക്കിനെ ഒപ്പം നിർത്തുന്നതിനു താനും പാർട്ടിയും (ശിവസേന ഷിൻഡെ വിഭാഗം) എതിരാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ഷിൻഡെ പറഞ്ഞു. മാലിക്കിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്.
കേസിൽ ഇതുവരെ കോടതി വെറുതെ വിട്ടിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സഖ്യത്തിന്റെ പൊതുതാൽപര്യം മാനിച്ച് അജിത് പവാർ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഈ വിഷയത്തിൽ സംസാരിക്കാൻ പ്രതിപക്ഷത്തിനു ധാർമിക അവകാശമില്ലെന്ന് ഷിൻഡെ പറഞ്ഞു. മാലിക് ജയിലിലായിരുന്നപ്പോഴും അദ്ദേഹത്തെ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യം മന്ത്രിയായി തുടരാൻ അനുവദിച്ചതാണെന്ന് ഷിൻഡെ ചൂണ്ടിക്കാട്ടി.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗങ്ങളുമായി കള്ളപ്പണ ഇടപാട് ആരോപിച്ച്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത മാലിക് ഒന്നരവർഷത്തോളം ജയിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞയാഴ്ച നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ എത്തിയ മാലിക്, അജിത് പവാർ വിഭാഗത്തോടൊപ്പം ഇരുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഫഡ്‌നാവിസ് അജിത് പവാറിന് കത്തെഴുതിരുന്നു.