പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പോയ വഴി ഓട്ടോ കേടായി; 4 പേർ പിടിയിൽ
കൊടുമൺ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 4 പേർ അറസ്റ്റിൽ. ഊന്നുകൽ എഴുതിപാട്ട് വലിയ മുറിയിൽ വി.എസ്.അരുൺ (24), പ്രക്കാനം കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ സജു (22), ചെന്നീർക്കര മുട്ടത്തുകോണം പനയ്ക്കൽ അജി (18), മെഴുവേലി കോട്ടൂർപാറ തടത്തിൽ വീട്ടിൽ അഭിജിത്ത് (20) എന്നിവരാണ്

കൊടുമൺ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 4 പേർ അറസ്റ്റിൽ. ഊന്നുകൽ എഴുതിപാട്ട് വലിയ മുറിയിൽ വി.എസ്.അരുൺ (24), പ്രക്കാനം കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ സജു (22), ചെന്നീർക്കര മുട്ടത്തുകോണം പനയ്ക്കൽ അജി (18), മെഴുവേലി കോട്ടൂർപാറ തടത്തിൽ വീട്ടിൽ അഭിഷേക് (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഓട്ടോറിക്ഷയിലാണ് 9ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുമായി പോകുന്ന വഴി ഓട്ടോറിക്ഷ കേടായതിനെ തുടർന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്.
പ്രതികളിൽ ഒരാൾക്ക് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ, രോഗബാധിതനായ പെൺകുട്ടിയുടെ പിതാവിനെ കാണാനായി ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് രാത്രി പത്തരയോടെ ഇവർ വീടിന് പുറത്തിറങ്ങുകയും അവരിൽ ഒരാൾ പെൺകുട്ടിയോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടുകയും വെള്ളവുമായി എത്തിയ പെൺകുട്ടിയെ 4 അംഗ സംഘം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ രാത്രിയോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതികളുടെ വീടിനു സമീപം താമസമുണ്ടെന്നും പ്രതികളെ ഇവർക്ക് നേരത്തെ പരിചയമുണ്ടെന്നും പൊലീസ് പറയുന്നു. പ്രതികളെ രാത്രിതന്നെ അറസ്റ്റ് ചെയ്യാൻ കാരണമായത് പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ്. സംഭവം അറിഞ്ഞപ്പോൾ തന്നെ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിനു കഴിഞ്ഞു. ഓയൂരിൽ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പ്രതികളുടെ പേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.