ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ് സ്പീക്കറാകും; വിഷ്ണു ദേവ് സായിക്ക് രണ്ടു ഉപമുഖ്യമന്ത്രിമാർ
റായ്പുർ∙ ഛത്തീസ്ഗഡില്‍ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും. സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു

റായ്പുർ∙ ഛത്തീസ്ഗഡില്‍ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും. സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു.
രജപുത്ര വിഭാഗത്തിൽപ്പെട്ട രമൺ സിങ്ങും അരുൺ സാവോയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുണ്ടായിരുന്നു. ബിജെപി ജനറൽ സെക്രട്ടറിയായ വിജയ് ശർമ, രമൺ സിങ്ങുമായി വളരെ അടുത്തയാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കവർധ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം, മന്ത്രിയും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അക്ബറിനെ 40,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.