പോക്സോ കേസിൽ ജാമ്യം ലഭിച്ച സ്വാമി വീണ്ടും ചിത്രദുർഗ മുരുക മഠാധിപതി
ബെംഗളൂരു ∙ പോക്സോ കേസിൽ അറസ്റ്റിലായ ശേഷം അടുത്തയിടെ ജാമ്യം ലഭിച്ച സ്വാമി ശിവമൂർത്തി ശരണരു ചിത്രദുർഗ മുരുക മഠാധിപതി സ്ഥാനത്തേക്ക് തിരിച്ചെത്തി. മഠത്തിന്റെ അഡ്മിനിസ്ട്രേറ്റർ ജില്ലാ ജഡ്ജി കെ.ബി.ഗീത, ഹൈക്കോടതി നിർദേശപ്രകാരമാണ് ശരണരുവിനു ചുമതല കൈമാറിയത്. എന്നാൽ ചിത്രദുർഗയിൽ പ്രവേശിക്കരുതെന്ന

ബെംഗളൂരു ∙ പോക്സോ കേസിൽ അറസ്റ്റിലായ ശേഷം അടുത്തയിടെ ജാമ്യം ലഭിച്ച സ്വാമി ശിവമൂർത്തി ശരണരു ചിത്രദുർഗ മുരുക മഠാധിപതി സ്ഥാനത്തേക്ക് തിരിച്ചെത്തി. മഠത്തിന്റെ അഡ്മിനിസ്ട്രേറ്റർ ജില്ലാ ജഡ്ജി കെ.ബി.ഗീത, ഹൈക്കോടതി നിർദേശപ്രകാരമാണ് ശരണരുവിനു ചുമതല കൈമാറിയത്.
എന്നാൽ ചിത്രദുർഗയിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ മഠത്തിൽ പ്രവേശിക്കാതെ പുറത്തുനിന്നാകും പ്രവർത്തനം നിയന്ത്രിക്കാനാവുക. മഠത്തിനു കീഴിലെ ഹോസ്റ്റലിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്വാമി അറസ്റ്റിലായത്. പിന്നാലെ മഠാധിപതി സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. 14 മാസത്തെ വിചാരണ തടവിനു ശേഷം നവംബർ 16നാണ് ജയിൽ മോചിതനായത്.