വയനാട് ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി അൻപത്തിനാലുകാരി; പിന്നാലെ ജീവനൊടുക്കി
ബത്തേരി∙ വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണു ദാരുണമായ സംഭവം. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.

ബത്തേരി∙ വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണു ദാരുണമായ സംഭവം. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.
ചന്ദ്രമതിയുടെ വീട്ടിൽ വച്ചാണ് കൊലപാതകവും ആത്മഹത്യയും സംഭവിച്ചത്. വീട്ടിലെത്തിയവർ ചന്ദ്രമതിയെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ബീരാനെ വേട്ടെറ്റു മരിച്ച നിലയിലും കണ്ടെത്തിയത്.
സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽനിന്ന് ചന്ദ്രമതി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)