കോൺഗ്രസ് സ്ഥാനാർഥിയാക്കാമെന്ന് ഡികെ; നിരസിച്ച് ശിവരാജ്കുമാർ
ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നൽകാമെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഗ്ദാനം കന്നഡ നടൻ ശിവരാജ്കുമാർ നിരസിച്ചു. ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് ഇഷ്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാമെന്ന നിർദേശം ശിവരാജ്കുമാറിനു മുന്നിൽ പിസിസി

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നൽകാമെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഗ്ദാനം കന്നഡ നടൻ ശിവരാജ്കുമാർ നിരസിച്ചു. ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് ഇഷ്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാമെന്ന നിർദേശം ശിവരാജ്കുമാറിനു മുന്നിൽ പിസിസി പ്രസിഡന്റ് കൂടിയായ ശിവകുമാർ വച്ചത്.
എന്നാൽ സിനിമയ്ക്കു പുറത്ത് മറ്റൊന്നിനോടും താൽപര്യമില്ലെന്നു പറഞ്ഞ ശിവരാജ്കുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ഭാര്യയും മുൻ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണയ്ക്കുമെന്നും ശിവരാജ്കുമാർ കൂട്ടിച്ചേർത്തു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവമൊഗ്ഗയിൽ ജനതാദൾ എസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഗീത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിൽ ചേർന്നിരുന്നു. തുടർന്ന് ശിവരാജ്കുമാറും കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണത്തിനു ഇറങ്ങി. ശിവമൊഗ്ഗയിൽ സിറ്റിങ് എംപിയും മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ മകനുമായ ബി.വൈ. രാഘവേന്ദ്രയ്ക്ക് എതിരെ ശക്തനായ സ്ഥാനാർഥിയെ തേടുകയാണ് കോൺഗ്രസ്.