കൊച്ചി∙ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. നാല് കെഎസ്‌യു പ്രവർത്തകരാണ് കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെയാണ് വധശ്രമത്തിന് കേസ്. കോതമംഗലത്തേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ നാലു കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ദേവകുമാർ, ജിബിൻ, ജെയ്‍ഡൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോതമംഗലത്തേക്കുള്ള യാത്രക്കിടെ എറണാകുളം ഓടക്കാലിയിലാണു ബസിനുനേരെ കറുത്ത ഷൂ എറിഞ്ഞത്. 

ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരേ പൊലീസ് ലാത്തിവീശിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം. പെരുമ്പാവൂരിൽ വച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‍യുവിന്റെയും കൊടികൾ ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുത്തിട്ടില്ല. ആക്രമണം നേതൃത്വം അറിഞ്ഞെന്ന് കുറ്റപ്പെടുത്തി മന്ത്രിമാർ‌ രംഗത്തെത്തി. സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ജനമുന്നേറ്റം ഉയർന്നതോടെയാണ് പ്രതിഷേധത്തിന്റെ സ്വഭാവം മാറുന്നതെന്നും മന്ത്രിമാർ പറഞ്ഞു.

ADVERTISEMENT

ഇതേസമയം, കെഎസ്‍യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. നവകേരള സദസ്സിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോതമംഗലത്ത് നവകേരള സദസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.

‘‘ഇന്നു വരുമ്പോൾ ഞങ്ങളുടെ ബസിനു നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്നു മനസിലാകുന്നില്ല. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീർക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകൾ എല്ലാവരും കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയുമായി വരുന്നയാളും എറിയാൻ സാധനങ്ങളുമായി വരുന്നയാളും പാറിപ്പോകും. പക്ഷേ നാട്ടുകാർ നല്ല സംയമനം പാലിച്ചാണു നിൽക്കുന്നത്. അതു തന്നെയാണു വേണ്ടത്. അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. പക്ഷേ ഏറിലേക്കൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ തുടരും. സാധാരണ ഗതിയിലുള്ള നടപടികളിലേക്കു കടക്കും. അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കും. നാടിനോടുള്ള വെല്ലുവിളിയാണിതെന്ന് ഇത്തരം ആളുകൾ മനസിലാക്കണം. ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല ഇത്.’’ – മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Case against KSU Workers who throw shoes towards NavaKerala Sadas Bus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT