തിരുവനന്തപുരം∙ നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ്‌ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. എറണാകുളത്ത്‌ സദസിനുനേരെ കോണ്‍ഗ്രസ്‌, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കുന്നു. സദസ് തുടങ്ങി കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ്‌ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. എറണാകുളത്ത്‌ സദസിനുനേരെ കോണ്‍ഗ്രസ്‌, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കുന്നു. സദസ് തുടങ്ങി കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അക്രമം ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്‌.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ഷൂസും കരിങ്കല്ലും എറിയുന്ന തലത്തില്‍ വരെ കോണ്‍ഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണ്‌. അതിന്റെ പ്രത്യാഘാതം എന്തെന്ന്‌ തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത്‌ എന്ന്‌ നേതാക്കള്‍ ആലോചിക്കുന്നത്‌ നല്ലതാണ്‌. എന്ത്‌ അക്രമം ഉണ്ടായാലും സംയമനം പാലിച്ച്‌ നവകേരള സദസ് വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ്‌ ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടുപോരുന്നത്‌.

ADVERTISEMENT

കേരളത്തിലെ ജനങ്ങള്‍ മഹാഭൂരിപക്ഷം നല്‍കി തിരഞ്ഞെടുത്ത ഒരു സര്‍ക്കാരാണ്‌ ഇത്‌. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക്‌ ചെല്ലുന്ന നവകേരള സദസിന് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റേയും പ്രതീക്ഷയ്‌ക്കുമപ്പുറം സ്വീകരണമാണ്‌ ലഭിച്ചുവരുന്നത്‌. നിരവധി പ്രശ്‌നങ്ങളാണ്‌ ജനങ്ങള്‍ അവതരിപ്പിക്കുന്നതും പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ നവകേരള സദസുകളിലെത്തുന്നതും ഈ സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്‌. അതില്‍ വിറളിപൂണ്ട്‌ കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച്‌ അക്രമങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരും.

വി.ഡി.സതീശന്റെയും കെ.സുധാകരന്റെയും അറിവില്ലാതെ ഇത്തരത്തില്‍ അക്രമ പ്രവര്‍ത്തനത്തിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസോ, കെഎസ്‌യുവോ നീങ്ങില്ലെന്ന്‌ ഉറപ്പാണ്‌. കോണ്‍ഗ്രസ്‌ നേതാക്കളുടെ പല പ്രസ്‌താവനകളും അക്രമങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാരിന്‌ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാര്‍ഗം വെടിഞ്ഞ്‌ ജനാധിപത്യ വഴിയിലേക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ എത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അവശ്യപ്പെട്ടു.

English Summary:

CPM criticize congress protest against Nava Kerala Sadas