മലയാളി കരാറുകാരന്റെ കാർ തട്ടിയെടുത്ത് 50 ലക്ഷം കവർന്നു
ബെംഗളൂരു∙ കുടകിലെ ഗോണിക്കൊപ്പയിൽ മലയാളി കരാറുകാരന്റെ കാർ തട്ടിയെടുത്ത് അക്രമിസംഘം 50 ലക്ഷം രൂപ കവർന്നതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഷംജാദ്(38) ആണ് പൊലീസിൽ പരാതി നൽകിയത്. ഭാര്യയുടെ സ്വർണം കോഴിക്കോട്ടെ ജ്വല്ലറിയിൽ ഉരുക്കി സ്വർണക്കട്ടികളാക്കി മൈസൂരുവിൽ കൊണ്ടുപോയി വിറ്റ ശേഷം പണവുമായി

ബെംഗളൂരു∙ കുടകിലെ ഗോണിക്കൊപ്പയിൽ മലയാളി കരാറുകാരന്റെ കാർ തട്ടിയെടുത്ത് അക്രമിസംഘം 50 ലക്ഷം രൂപ കവർന്നതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഷംജാദ്(38) ആണ് പൊലീസിൽ പരാതി നൽകിയത്. ഭാര്യയുടെ സ്വർണം കോഴിക്കോട്ടെ ജ്വല്ലറിയിൽ ഉരുക്കി സ്വർണക്കട്ടികളാക്കി മൈസൂരുവിൽ കൊണ്ടുപോയി വിറ്റ ശേഷം പണവുമായി മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഫ്നുവും ഒപ്പമുണ്ടായിരുന്നു. ഗോണിക്കൊപ്പയിലെ ദേവരപുരയിൽ വച്ച്, 3 വാഹനങ്ങളിലായി 15 അംഗ സംഘം കാർ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ബലമായി കാറിന്റെ നിയന്ത്രണം സംഘം ഏറ്റെടുത്തു. വിജനമായ സ്ഥലത്ത് എത്തിച്ചു ഇരുവരെയും മർദിച്ചു പണം കൈക്കലാക്കിയ ശേഷം കാറിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. സമീപത്തെ കോലത്തോട് ഗ്രാമത്തിൽ നിന്നു കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നതെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഐജി ബോറലിംഗയ്യ പറഞ്ഞു.