‘ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാകാത്ത വൈകാരികത ഇപ്പോൾ കാട്ടേണ്ട; കെഎസ്‌യു പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്’
തിരുവനന്തപുരം∙ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, എം.ജെ.യദുകൃഷ്ണൻ എന്നിവർ. കെഎസ്‌യു പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന

തിരുവനന്തപുരം∙ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, എം.ജെ.യദുകൃഷ്ണൻ എന്നിവർ. കെഎസ്‌യു പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതൃത്വം പിൻവലിക്കണമെന്ന് ഇവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കല്ലേറ് ഉണ്ടായപ്പോൾ ഉടലെടുക്കാത്ത വികാരമൊന്നും ചെരുപ്പേറിൽ പിണറായിക്ക് ഉണ്ടാകേണ്ടതില്ല. കടുത്ത സമര രീതിയിലേക്ക് എത്തിച്ചത് സിപിഎം ക്രിമിനൽ കൂട്ടമാണെന്നും അരുൺ കുറിച്ചു.
അരുൺ രാജേന്ദ്രന്റെ കുറിപ്പ്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് എതിരെ കല്ലേറ് ഉണ്ടായപ്പോ ഉടലെടുക്കാത്ത വികാരമൊന്നും ചെരുപ്പേറിൽ പിണറായിക്ക് ഉണ്ടാകേണ്ടതില്ല. ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മിന്റെ ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടത്. സമരം കടുത്തെങ്കിൽ, കടുത്ത സമര രീതിയിലേക്ക് എത്തിച്ചത് സിപിഎം ക്രിമിനൽ കൂട്ടമാണ്. അധികാരത്തിന്റെ തണലിൽ നിന്ന് ജനാധിപത്യ സമരങ്ങളെ ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചാൽ. സമരത്തിന്റെ രൂപവും ഭാവവും മാറും. സംസ്ഥാന വ്യാപകമായി ഷൂ എറിഞ്ഞുള്ള സമരത്തിലേക്കില്ല, എന്നാൽ പ്രതിഷേധങ്ങൾ നടത്തുന്ന കെഎസ്‌യു പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതൃത്വം പിൻവലിക്കണം.