രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാനം സുപ്രീം കോടതി ശരിവച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാനം സുപ്രീം കോടതി ശരിവച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാനം സുപ്രീം കോടതി ശരിവച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370–ാം വകുപ്പ് താൽകാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി. 

എന്നാൽ, 2004 ജനുവരിയിൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി സുപ്രീം കോടതി ശരിവച്ചിരുന്നു. 2018ൽ ജമ്മു കശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് താൽക്കാലികമായ ഒന്നല്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. 2019 ഓഗസ്റ്റ് 5 നാണ് ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത്. ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ ഓഗസ്റ്റ് 5ന് പാസാക്കി. പിന്നാലെ ലോക്സഭയിലും ബിൽ പാസായി. 

ADVERTISEMENT

∙ നേരത്തേ കോടതി പറഞ്ഞത്

2004 ജനുവരിയിൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി സുപ്രീം കോടതി ശരിവച്ചിരുന്നു. ജമ്മു കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്ന, ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളികൊണ്ടാണ് ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി സുപ്രീം കോടതി ശരിവച്ചത്. ജസ്‌റ്റിസ് റുമാപാൽ, ജസ്‌റ്റിസ് എസ്.ബി. സിൻഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു ഭാരതീയ ജനസംഘ് പ്രസിഡന്റ് ബൽരാജ് മധോക് ഫയൽ ചെയ്‌ത ഹർജി തള്ളിയത്. രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ പേരിൽ ഭരണഘടനാധികാരങ്ങളെ ചോദ്യംചെയ്യാനാകില്ലെന്ന് അന്നു കോടതി വ്യക്‌തമാക്കുകയും ചെയ്തു.

2018 ഏപ്രിലിൽ, ജമ്മു കശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് താൽക്കാലികമായ ഒന്നല്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതി 2017 ൽത്തന്നെ ഈ വകുപ്പു താൽക്കാലികമായ ഒന്നല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ.ഗോയൽ, ആർ.എഫ്.നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ഇതു സംബന്ധിച്ചു 2017 ഏപ്രിൽ 11നു നൽകിയ വിധിക്കെതിരെ പരാതിക്കാരിയായ കുമാരി വിജയ്‌ലക്ഷ്മി സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

രണ്ടായ കശ്മീർ

ADVERTISEMENT

കാലങ്ങളായി അശാന്തി നിലനിന്ന ജമ്മു കശ്മീർ, ഭരണഘടനയുടെ 370 ാം വകുപ്പിൽ പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കിയതോടെ സവിശേഷ മാറ്റത്തിനാണ് വിധേയമായത്. ആ മാറ്റങ്ങൾ ഇങ്ങനെയായിരുന്നു: 

∙ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി; പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. 

∙ 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

∙ ജമ്മു കശ്മീരിനു ബാധകമാകുന്ന വ്യവസ്ഥകൾ സംബന്ധിച്ച് രാഷ്ട്രപതി 1954ൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. ഫലത്തിൽ, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്കുള്ള പ്രത്യേക ആനുകൂല്യം സംബന്ധിച്ച 35എ വകുപ്പും ഇല്ലാതായി. ഈ വകുപ്പുൾപ്പെടെ പല വ്യവസ്ഥകളും 1954ലാണ് ബാധകമാക്കിയത്.

ADVERTISEMENT

∙ പ്രത്യേക പദവി ഇല്ലാതായതോടെ, ജമ്മു കശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിലല്ലാതായി. സംസ്ഥാനത്തു പ്രാബല്യത്തിലായിരുന്ന ‘രൺബീർ ശിക്ഷാ നിയമ’ത്തിനു (ആർപിസി) പകരം ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) നടപ്പായി.

∙ ജമ്മു കശ്മീർ സംസ്ഥാനത്തെ കാർഗിൽ, ലേ ജില്ലകൾ ഉൾപ്പെടുന്നതാണു ലഡാക്ക്. ഇതു ചണ്ഡിഗഡ്, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കു സമാനമായ കേന്ദ്ര ഭരണപ്രദേശമായി. നിയമസഭയില്ല.

∙ ജമ്മു കശ്മീരിൽ പുതുച്ചേരി മാതൃകയിൽ നിയമസഭ. കാലാവധി 6 വർഷത്തിനു പകരം 5 വർഷമായി.

∙ ജമ്മു കശ്മീരിലും ലഡാക്കിലും ഗവർണർക്കു പകരം ലഫ്റ്റനന്റ് ഗവർണർമാർ. ഇരു കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ഒരു ഹൈക്കോടതി.

അമിത് ഷായുടെ കയ്യിലെ ‘ടോപ് സീക്രട്ട്’

രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ, ഭരണഘടനയുടെ 35എ, 370 വകുപ്പുകൾ എടുത്തുകളയുമോ എന്ന ചർച്ച രാജ്യമെങ്ങും സജീവമായിരുന്നു. ബിജെപിയുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമായിരുന്നു അത്. 2019 ഓഗസ്റ്റ് 5ന് രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തുന്നതു വരെ, എന്താണു കശ്മീരിൽ സംഭവിക്കുക എന്നതിനു കാതോർത്ത് രാജ്യം മുൾമുനയിൽ നിന്നു. 

പ്രധാനമന്ത്രിയുടെ വസതിയിൽ കാബിനറ്റ് യോഗം കഴിഞ്ഞ് പാർലമെന്റിലെത്തിയ അമിത് ഷായുടെ കയ്യിലിരുന്ന ‘ടോപ് സീക്രട്ട്’ പദ്ധതി നിമിഷ നേരം കൊണ്ടു വൈറലായി. വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഫൊട്ടോഗ്രഫർ പ്രകാശ് സിങ് പകർത്തിയ ഫോട്ടോയിൽ ബിജെപി സർക്കാരിന്റെ കശ്മീർ ആക്‌ഷൻ പ്ലാൻ വ്യക്തമായിരുന്നു. അതിൽ രാജ്യസഭയിൽ ബിൽ പാസാക്കുന്നതും പ്രസിഡന്റിന്റെ വിജ്ഞാപനമിറക്കുന്നതുമടക്കമുള്ള ഭരണഘടനാപരമായ ചുമതലകളും അതിന്റെ ഉത്തരവാദിത്തമെടുക്കുന്നയാളുടെ വിവരങ്ങളും തീയതികളുമൊക്കെ വ്യക്തമായിരുന്നു. ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലുമൊക്കെ ചർച്ചാ വിഷയമായി.

സർജിക്കൽ സ്ട്രൈക്ക്

പാർലമെന്ററി സ്ഥിരം സമിതികളുടെയോ സിലക്ട് കമ്മിറ്റിയുടെയോ പരിശോധനയില്ലാതെ ബില്ലുകൾ‍ പാസാക്കിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം അന്ന് ശക്തമായിരിക്കെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കാനുള്ള പ്രമേയവും സംസ്ഥാന പുനഃസംഘടനാ ബില്ലും സർക്കാർ രാജ്യസഭയിൽ കൊണ്ടുവന്നത്. നടപടിയുടെ രഹസ്യസ്വഭാവം കണക്കിലെടുക്കുമ്പോൾ, നിയമനിർമാണത്തിൽ സർജിക്കൽ സ്ട്രൈക്കായിരുന്നു സർക്കാർ പാർലമെന്റിൽ നടത്തിയത്. നടപടി കോടതിയിൽ നിലനിൽക്കില്ലെന്ന വാദത്തിൽ സർക്കാർ കുലുങ്ങിയില്ല. ആദ്യം പ്രമേയവും നിയമവും പാസാവട്ടെ, അതിനുശേഷം ബാക്കി കാര്യം എന്ന മട്ടിലായിരുന്നു സർക്കാരിന്റെ സമീപനം.

വിവരാവകാശം, മുത്തലാഖ്, ഭീകരപ്രവർത്തന നിരോധനം തുടങ്ങിയവയുടെ സുപ്രധാന ബില്ലുകൾ രാജ്യസഭയിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു പാസാക്കാൻ അന്ന് സർക്കാരിനു സാധിച്ചിരുന്നു. അതേ തന്ത്രമാണ് ജമ്മു കശ്മീർ വിഷയത്തിലും സർക്കാർ പ്രയോഗിച്ചത്. എന്നാൽ, നേരത്തേ തർക്കമുയർത്തിയ പല ബില്ലുകളിലും സർക്കാരിനെ എതിർത്ത ചില കക്ഷികൾ പോലും കശ്മീർ വിഷയത്തിൽ കളം മാറ്റിച്ചവുട്ടി. അതേസമയം, കൃത്യമായി എന്താണു സംഭവിക്കുകയെന്നതിൽ പ്രതിപക്ഷത്തിനു ധാരണയില്ലായിരുന്നു. 

തീരുമാനത്തെ ചരിത്രപരമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചപ്പോൾ, ജനാധിപത്യധ്വംസനമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ മറുപടി. പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി, കാരണം വ്യക്തമാക്കാതെയും മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചും കേന്ദ്ര സർക്കാർ നടത്തിയ മുന്നൊരുക്കങ്ങള്‍‌ പ്രതിഷേധത്തിനു കാരണമായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചതും വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതും പല ഉന്നത രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതും അമർനാഥ് യാത്ര ഉൾപ്പെടെ നിർത്തിവച്ചതും പതിനായിരക്കണക്കിന് അർധസൈനികരെ അധികമായി വിന്യസിച്ചതുമൊക്കെ അന്ന് ചോദ്യമുയർത്തി.

യാഥാർഥ്യമാക്കിയ പിന്തുടർച്ചക്കാർ

ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370 ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. ആ നയത്തെ ഭരണഘടനാപരമായി യാഥാർഥ്യമാക്കുകയാണ് അവരുടെ പിന്തുടർച്ചക്കാരായ ബിജെപി ചെയ്തത്. പാർലമെന്റിൽ ബിജെപിക്കുള്ള വൻ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ദൗർബല്യവും കശ്മീരിന്റെ പുതുവിധി നിർണയിക്കാൻ സഹായകമാവുകയും ചെയ്തു. 

2013 ഡിസംബറിൽ, കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെക്കുറിച്ചു വിശാല ചർച്ച നടത്തുന്നതിനു അന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശം കോൺഗ്രസ് തള്ളിയിരുന്നു. ഇക്കാര്യം സംഘപരിവാറുമായാണു മോദി ആദ്യം ചർച്ച ചെയ്യേണ്ടതെന്നും കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്‌തതയുണ്ടെന്നും അന്ന് പാർട്ടി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു. വകുപ്പിനെക്കുറിച്ചു വിശാലചർച്ച വേണമെന്നു മോദി അന്ന് ആവശ്യപ്പെട്ടതു ബിജെപിയുടെ നിലപാടിൽ വന്ന മാറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. 370ാം വകുപ്പു റദ്ദാക്കണമെന്നായിരുന്നു അതുവരെ ബിജെപിയുടെ പ്രഖ്യാപിത നിലപാട്. പിന്നാലെ, മോദിയുടെ പരാമർശം വിഷയത്തിൽ ബിജെപിയുടെ നിലപാടു മയപ്പെടുത്തലാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജയ്‌റ്റ്‌ലി  വിശദീകരിച്ചു. 

‘370–ാം വകുപ്പ് താൽക്കാലികമെന്ന് നെഹ്റു അന്നേ പറഞ്ഞു’

കശ്മീരുമായി ബന്ധപ്പെട്ട 370–ാം വകുപ്പ് താൽക്കാലികമെന്നതു തങ്ങളുടെ കണ്ടെത്തലല്ല, മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തന്നെ പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു അന്ന് ഭരണപക്ഷത്തിന്റെ വാദം. പാർലമെന്റിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഭരണപക്ഷ വാദം ശരിയായിരുന്നു. 1963 നവംബർ 27നു ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി നടന്ന ചർച്ചയിൽ നെഹ്റു പറഞ്ഞു: ‘‘സഭയ്ക്ക് അറിയാവുന്നതു പോലെ, 370–ാം വകുപ്പ് മാറ്റത്തിന്റേതായ താൽക്കാലിക ക്രമീകരണത്തിന്റെ ഭാഗമാണ്. അതു ഭരണഘടനയുടെ സ്ഥിരമായ ഭാഗമല്ല. ആയിരിക്കുന്നിടത്തോളം കാലം അതങ്ങനെയുണ്ടാവും.’’

370–ാം വകുപ്പ് റദ്ദാക്കണമെന്ന് പ്രകാശ് വീർ ശാസ്ത്രി എന്ന അംഗം 1964 സെപ്റ്റംബർ 11നു കൊണ്ടുവന്ന പ്രമേയം അതേ വർഷം ഡിസംബർ 4നു ലോക്സഭ ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടനയെ കശ്മീരിലേക്ക് എത്തിക്കുന്നതിനുള്ള മാർഗം 370–ാം വകുപ്പ് പ്രയോഗിക്കലാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ഗുൽസാരി ലാൽ നന്ദ പറഞ്ഞു. ഈ വകുപ്പ് ഒരു തുരങ്കമാണെന്നും അതിലൂടെ ഏറെ ട്രാഫിക് കടന്നുപോയി, ഇനിയും കടന്നുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ വകുപ്പ് ഇല്ലാതാക്കാനാവുമെന്നും നന്ദ വ്യക്തമാക്കി. എന്നാൽ, രാഷ്ട്രപതിയുടെ ഉത്തരവിന് ഭരണഘടനാസഭയുടെ അംഗീകാരം കൂടിയേ തീരൂ എന്നത് ഭരണഘടനാ സഭയിൽ 370–ാം വകുപ്പ് ചർച്ച ചെയ്തപ്പോൾ എൻ.ഗോപാലസ്വാമി അയ്യങ്കാർ വ്യക്തമാക്കി.

ജമ്മു കശ്മീരിനെ സവിശേഷമാക്കിയ ആർട്ടിക്കിൾ 370

ആറു വ്യവസ്ഥകളാണ് 370–ാം വകുപ്പിനെയും ജമ്മു കശ്മീരിനെയും സവിശേഷമാക്കിയത്: 

1. മറ്റു സംസ്ഥാനങ്ങൾക്കു ബാധകമാകുന്ന ഇന്ത്യൻ ഭരണഘടന സംസ്ഥാനത്തിനു ബാധകമല്ല. സംസ്ഥാനത്തിനു സ്വന്തം ഭരണഘടനയാവാം.

2. ജമ്മു കശ്മീരിനും ബാധകമാകുന്ന നിയമങ്ങൾ നിർമിക്കാൻ പാർലമെന്റിനുള്ള അധികാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ 3 വിഷയങ്ങളിൽ മാത്രം.

3. മറ്റു ഭരണഘടനാ വ്യവസ്ഥകളും കേന്ദ്രത്തിന്റെ അധികാരവും ജമ്മു കശ്മീരിൽ ബാധകമാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ സമ്മതം വേണം.

4. മേൽപറഞ്ഞ സമ്മത വ്യവസ്ഥ താൽക്കാലികം. സംസ്ഥാന സർക്കാർ നൽകുന്ന സമ്മതത്തിന് കശ്മീരിലെ ഭരണഘടനാ സഭ അംഗീകാരം നൽകണം.

5. സമ്മതം നൽകാൻ സംസ്ഥാന സർക്കാരിനുള്ള അധികാരം ഭരണഘടനാ സഭ പ്രാബല്യത്തിൽ വരുന്നതുവരെ മാത്രം. അതായത്, ഈ അധികാരം താൽക്കാലികം.

6. ഉത്തരവിലൂടെ 370ാം വകുപ്പ് റദ്ദാക്കാനും ഭേദഗതി ചെയ്യാനും രാഷ്ട്രപതിക്ക് അധികാരം. എന്നതിൽ ഈ ഉത്തരവിന്റെ വിജ്ഞാപനമിറക്കണമെങ്കിൽ സംസ്ഥാനത്തെ ഭരണഘടന സഭയുടെ (ഇപ്പോൾ നിയമസഭ) ശുപാർശ വേണം.

രാഷ്ട്രപതി പ്രയോഗിച്ച വകുപ്പ്

ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന 370 (1) വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. 370 ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കണമെങ്കിൽ, ജമ്മു കശ്മീരിലെ ഭരണഘടനാ സഭയുടെ ശുപാർശ വേണമെന്നു 370(3) വ്യവസ്ഥയിൽ പറയുന്നുണ്ട്. ഭരണഘടനാ സഭ നിലവിലില്ല. അതിനാൽ, ഭരണഘടനാ സഭയെന്നു ഭരണഘടനയിലുള്ള പ്രയോഗത്തെ സംസ്ഥാന നിയമസഭ എന്നു രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാറ്റി. നിയമസഭയും നിലവിലില്ലാത്തതിനാൽ, പാർലമെന്റിനായി അധികാരം. ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി നൽകിയ ഉത്തരവാണു പാർലമെന്റിന്റെ പരിഗണനയ്ക്കു വന്നത്.

English Summary:

Supreme Court Rules on Article 370 in Jammu and Kashmir

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT