6,000 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി; മഹാദേവ് ബെറ്റിങ് ആപ് കേസിലെ മുഖ്യപ്രതി രവി ദുബായിൽ പിടിയിൽ
ന്യൂഡൽഹി ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം
ന്യൂഡൽഹി ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം
ന്യൂഡൽഹി ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം
ന്യൂഡൽഹി ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം അനുസരിച്ച് ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ദുബായ് പൊലീസ് രവി ഉപ്പലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാൾ അറസ്റ്റിലായതായാണ് വിവരം. വൈകാതെ ഇന്ത്യയ്ക്ക് കൈമാറിയേക്കും.
നിയമവിരുദ്ധമായി വാതുവയ്പ്പ് ആപ്പിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും കോടികൾ സമ്പാദിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ഛത്തീസ്ഗഡിലും മുംബൈയിലും പൊലീസ് കേസെടുത്തിരുന്നു. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വനൗതുവിലേക്ക് പോകാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. 6,000 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ ചടങ്ങുകൾക്കായി 200 കോടി ചെലവഴിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. നാഗ്പുരിൽ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നു. ഇഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി ഹവാല വഴി കൈമാറി. ഹോട്ടൽ ബുക്കിങ്ങിനുള്ള 42 കോടി പണമായാണ് നൽകിയത്.
ഛത്തീസ്ഗഡിലെ ഭിലായിൽ ജൂസ് വിൽപനക്കാരനായിരുന്നു സൗരവ് ചന്ദ്രകാർ. ഉപ്പൽ എൻജിനീയറിങ് ബിരുദധാരിയും. പ്രാദേശിക വാതുവയ്പ്പുകാരായി തുടങ്ങിയ ഇവർ 2018ൽ ദുബായിലേക്ക് മാറി ആപ് ആരംഭിച്ചു. ഇന്ത്യയിൽ വാതുവയ്പ് നിരോധിച്ചതിനാൽ, രാജ്യത്ത് വിവിധ പേരുകളിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബെനാമി ബാങ്ക് അക്കൗണ്ടുകളുടെ ഒരു ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും ആപ്പ് ഉപയോഗിച്ചിരുന്നു.
വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന തുക ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങൾ നടത്തിയെന്നും ഇ.ഡി പറയുന്നു. പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസികളെയും ആകർഷിക്കാൻ വാതുവയ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക പണമായി ചെലവഴിച്ചിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.