ന്യൂഡൽഹി∙ ലോക്സഭയിൽ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റം. പാർലമെന്റിലേക്കുള്ള സന്ദർശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി. എംപിമാർക്കും ജീവനക്കാർക്കും മാധ്യമങ്ങൾക്കുമെല്ലാം ഇനി മുതൽ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക. ദേഹപരിശോധനയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റം. പാർലമെന്റിലേക്കുള്ള സന്ദർശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി. എംപിമാർക്കും ജീവനക്കാർക്കും മാധ്യമങ്ങൾക്കുമെല്ലാം ഇനി മുതൽ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക.

ദേഹപരിശോധനയ്ക്കായി പ്രവേശനകവാടത്തിൽ സ്‌കാനർ മെഷീനുകളും സ്ഥാപിക്കും. സന്ദർശക ഗാലറിക്ക് ഗ്ലാസ് മറ സജ്ജമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. മാധ്യമങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ലോ‌ക്സഭയുടെ നടുത്തളത്തിലേക്കു യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കുന്നത്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലായിരുന്നു സുരക്ഷാ വീഴ്ച. അതിക്രമിച്ചു കടന്ന യുവാക്കളെ ആദ്യം എംപിമാർ ചേർന്ന് കീഴടക്കുകയും പിന്നീട് സുരക്ഷാ സേന പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ശൂന്യവേള പുരോഗമിക്കുന്നതിനിടെ ഒരാൾ ഗാലറിയിൽനിന്ന് ചാടിവീണ് ബെഞ്ചുകൾക്ക് മുകളിലൂടെ സ്‌പീക്കർക്കു നേരെ നീങ്ങുകയായിരുന്നു.

English Summary:

Parliament To Get Body Scanners, Security Rules Changed After Breach