ആലപ്പുഴ∙ നവകേരള സദസ് നടക്കുന്നതിനാല്‍ കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭാ അധികൃതരുടെ വാക്കാലുള്ള നിര്‍ദേശം. എന്നാൽ, കൂടിയാലോചന നടത്താതെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. ഔദ്യോഗികമായി നോട്ടിസ് ഒന്നും നഗരസഭ നല്‍കിയിട്ടില്ലെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയാഴ്ചയാണ് നവകേരള സദസ് കായംകുളത്ത് നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയില്‍നിന്നു നൂറു മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ കച്ചവടം നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഉപജീവനമാര്‍ഗമാണെന്നും വ്യാപാരികള്‍ പറയുന്നു. ശനിയാഴ്ച 11നാണ് നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. അതിനു മുൻപായി 9 മണി മുതൽ അടച്ചിടണമെന്നാണു നിർദേശം. 

ADVERTISEMENT

വ്യാപരികളിൽ പലരും സിപിഎം പ്രവർത്തകരാണ്. സിപിഎം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്. തങ്ങളോട് ആലോചിക്കാതെയാണ് എൽഡിഎഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാൻ ഉദ്ദേശമില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി. ഇവർക്കു രേഖാമൂലം ഒരറിയിപ്പും നൽകിയിട്ടില്ല. നഗരസഭാ ഉദ്യോഗസ്ഥർ വാക്കാൽ ചെന്നുപറയുകയായിരുന്നുവെന്നാണു വിവരം.