ന്യൂ‍ഡൽഹി∙ ആർത്തവം ഒരു വൈകല്യമല്ലെന്നും ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ആർത്തവം ഒരു വൈകല്യമല്ലെന്നും ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

ബുധനാഴ്ച രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായാണ് ചോദ്യം ഉന്നയിച്ചത്. വനിതാ ജീവനക്കാർക്ക് നിശ്ചിത എണ്ണം അവധി നൽകാൻ നിർബന്ധിത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ‘‘ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്’’– എന്ന് സ്മൃതി ഇറാനി പറഞ്ഞു. 

ADVERTISEMENT

അതേസമയം, ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ അവർ, 10–19 വയസ്സുവരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നിലവിലുള്ള ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്എം)’ പദ്ധതിയും എടുത്തുപറഞ്ഞു. നാഷനൽ ഹെൽത്ത് മിഷന്റെ പിന്തുണയോടെ, വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

English Summary:

Menstruation not a handicap: Smriti Irani opposes paid period leave for women