ജങ്കാറിൽ ബസ്, മുഖ്യമന്ത്രിയും മന്ത്രിമാരും സോളർ ബോട്ടിൽ; ആലപ്പുഴയിലേക്ക് നവ‘കായൽ’ യാത്ര– വിഡിയോ
ആലപ്പുഴ∙ ‘നവകേരള ജങ്കാറി’ലൂടെ നവകേരള സദസ്സിന്റെ ആലപ്പുഴ പര്യടനത്തിനു തുടക്കം. കോട്ടയം ജില്ലയിലെ അവസാനകേന്ദ്രമായ വൈക്കം മണ്ഡലത്തിലെ സദസ്സിനു ശേഷം നവകേരള ബസ്, ജങ്കാർ വഴിയാണ് ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്കു പോയത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സോളർ ബോട്ടിൽ ഇതിനെ അനുഗമിച്ചു. റെസ്ക്യൂ ബോട്ടും

ആലപ്പുഴ∙ ‘നവകേരള ജങ്കാറി’ലൂടെ നവകേരള സദസ്സിന്റെ ആലപ്പുഴ പര്യടനത്തിനു തുടക്കം. കോട്ടയം ജില്ലയിലെ അവസാനകേന്ദ്രമായ വൈക്കം മണ്ഡലത്തിലെ സദസ്സിനു ശേഷം നവകേരള ബസ്, ജങ്കാർ വഴിയാണ് ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്കു പോയത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സോളർ ബോട്ടിൽ ഇതിനെ അനുഗമിച്ചു. റെസ്ക്യൂ ബോട്ടും ആദിത്യ ബോട്ടും ഇതിനൊപ്പമുണ്ടായിരുന്നു.
നവകേരള ബസ് ജങ്കാറിൽ കയറ്റുന്നതിന്റെ ട്രയൽ റൺ 2 തവണ തവണക്കടവിൽ നടത്തിയിരുന്നു. കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കയറ്റിയായിരുന്നു ട്രയൽ റൺ. ബസിൽ യാത്രക്കാർ ഇല്ലാതെയും യാത്രക്കാരെ കയറ്റിയും പരീക്ഷിച്ചു. പരീക്ഷണങ്ങൾ വിജയമായിരുന്നു. അതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാഹനം കയറ്റാൻ തീരുമാനിച്ചത്. റൂട്ട് തീരുമാനിച്ചതോടെ ജങ്കാറിന്റെ നിയന്ത്രണം അധികൃതർ ഏറ്റെടുത്തു. റവന്യു, മോട്ടർവാഹനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ട്രയൽ നടത്തിയത്.