കൊച്ചി∙ പഠനത്തിനു ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വിശദീകരിച്ച് യുവഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യഹർജി. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. അത് പറ്റില്ലെന്നു പറഞ്ഞിരുന്നതായും ഡോ. റുവൈസ് ജാമ്യ ഹർജിയിൽ പറയുന്നുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പഠനത്തിനു ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വിശദീകരിച്ച് യുവഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യഹർജി. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. അത് പറ്റില്ലെന്നു പറഞ്ഞിരുന്നതായും ഡോ. റുവൈസ് ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. റുവൈസിന്റെ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. 

നേരത്തെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 

ADVERTISEMENT

‘അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വ‍ഞ്ചിക്കപ്പെട്ടു.’– എന്ന് ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹനയുടെ ആത്മഹത്യ വലിയ ചർച്ചയായതിനു ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

English Summary:

Doctor Ruwais's Bail Petition In Highcourt

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT