തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നു രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും പറഞ്ഞു. ‘‘വീടിന്റെ വാതിൽ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നു രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും പറഞ്ഞു.

‘‘വീടിന്റെ വാതിൽ ഞാൻ അടയ്ക്കാറില്ല. പത്രക്കാർ വന്നപ്പോൾ സൗഹാർദത്തിൽ സംസാരിച്ചു. ആ അഭിമുഖത്തിൽ ശരിയായി വസ്ത്രംപോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു പറഞ്ഞിരുന്നു. ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല. ഞാൻ രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും.’’– ‌‌രഞ്ജിത് വ്യക്തമാക്കി.

ADVERTISEMENT

അഭിമുഖത്തിൽ രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നു പ്രതികരിച്ച മന്ത്രി സജി ചെറിയാന്‍ വിഷയത്തിൽ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽനിന്നു ഡോ.ബിജു കഴിഞ്ഞദിവസം രാജിവച്ചു.

English Summary:

Film Academy Chairman Ranjith explained the controversial remark made against Dr.Biju