ഹിന്ദി അറിയാത്തതിന് യുവതിക്ക് പരിഹാസം: അപലപിച്ച് സ്റ്റാലിൻ
ചെന്നൈ ∙ ഹിന്ദി അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ ഗോവ വിമാനത്താവളത്തിൽ, തമിഴ്നാട്ടിൽ നിന്നുള്ള യുവതിക്കു പരിഹാസം നേരിടേണ്ടി വന്ന സംഭവത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അപലപിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നത്

ചെന്നൈ ∙ ഹിന്ദി അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ ഗോവ വിമാനത്താവളത്തിൽ, തമിഴ്നാട്ടിൽ നിന്നുള്ള യുവതിക്കു പരിഹാസം നേരിടേണ്ടി വന്ന സംഭവത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അപലപിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നത് പതിവാകുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാൻ ജനം നിർബന്ധിതരാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും സ്റ്റാലിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഗോവയിൽ പോയി മടങ്ങിയ എൻജിനീയർ ശർമിള രാജശേഖരനാണു ദുരനുഭവമുണ്ടായത്. ഹിന്ദിയിലുള്ള അറിവില്ലായ്മ പ്രകടിപ്പിച്ചതിന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചതായി ശർമിള ആരോപിച്ചു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമുള്ള ശർമിളയുടെ വിശദീകരണം അവഗണിച്ച് ഗൂഗിളിൽ പരിശോധിക്കാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു.
ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ് തന്നെ അപമാനിച്ചെന്നും പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ സിഐഎസ്എഫ് അധികൃതർ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായും ശർമിള പറഞ്ഞു.